Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

Malayorashabdam 1 week ago
2026-08-27T10:34:00| By sukanya

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേർ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 64 മൃതദേഹങ്ങളും നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 26 മൃതദേഹങ്ങളും കണ്ടെടുത്തു. 28 പോലീസ് ഉദ്യോഗസ്ഥരെയും കാണാനില്ല.

നേപ്പാള്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ഫോണില്‍ വിളിച്ച്‌ അടിയന്തര സഹായം വാഗ്ദാനം ചെയ്തു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന യുപിയിലും ബിഹാറിലും കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നല്‍കി. നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയർന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി.

ടിബറ്റില്‍ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നു എന്നാണ് നിഗമനം.

വിനോദ സഞ്ചാരികളോടൊപ്പം 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. പത്തോളം ടൂറിസ്റ്റ്, ട്രാവല്‍ ഏജൻസികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് നേപ്പാള്‍ ടൂറിസം ബോർഡ് കണക്ക് പുറത്തുവിട്ടത്.

Content Highlight: Nepal Flash Flood Death Toll 162 Over 800 Missing 142 Indians

#Nepal Flood#Flash Flood#Nepal Death Toll

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam