ഓടംതോട്: ഓടംതോട് വിജയജ്യോതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ 'ഓണാഘോഷം 2026' സംഘടിപ്പിച്ചു.
വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങില്‍ വിജയജ്യോതി പ്രസിഡന്റ് ബേബി പാറക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സിബിച്ചൻ പടനിലം സ്വാഗതം ആശംസിച്ചു. അലീഷ സിബി പടനിലത്തിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി റെവ. ഫാ. മാത്യു പ്രവർത്തുംമലയില്‍ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ തോമസ് പയ്യപ്പള്ളില്‍, തോമസ് വി.വി., ജാക്സിൻ ടി.ജോസ്, ജോസ് എടനാട്ടുതാഴെ, ബെന്നി ആറുവാക്കല്‍, ശ്രീമതി ആൻസി ജോണ്‍ പാറക്കല്‍ എന്നിവർ ചടങ്ങില്‍ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. വിജയജ്യോതി സെക്രട്ടറി അനീഷ് പന്തപ്ലാക്കല്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Content Highlight: Odamthode Vijayajyothi Koottayma Onam Celebration 2026 Sunny Joseph Inauguration
#Odamthode#Vijayajyothi#Onam Celebration#Sunny Joseph

