Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണത്തിന് കണ്ണൂരില്‍ എക്സൈസിന്റെ തീവ്രയജ്ഞം: ആഗസ്ത് 1 മുതല്‍ 24x7 കണ്‍ട്രോള്‍ റൂം

ഓണത്തിന് കണ്ണൂരില്‍ എക്സൈസിന്റെ തീവ്രയജ്ഞം: ആഗസ്ത് 1 മുതല്‍ 24x7 കണ്‍ട്രോള്‍ റൂം

Malayorashabdam 2 weeks ago
2026-07-31T10:35:00| By sukanya

ണ്ണൂർ:ഓണത്തോടനുബന്ധിച്ച്‌ വ്യാജമദ്യം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്തും വില്‍പ്പനയും തടയാൻ എക്സൈസ് വകുപ്പ് തീവ്രയജ്ഞ പരിശോധന ആരംഭിക്കുന്നു.

ആഗസ്ത് 1 രാവിലെ 6 മണി മുതല്‍ 31 ന് രാത്രി 12 മണി വരെയാണ് പരിശോധന.

കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ എക്സൈസ് ഡിവിഷൻ ഓഫീസില്‍ 24x7 ജില്ലാതല കണ്‍ട്രോള്‍ റൂം ആഗസ്ത് 1 മുതല്‍ പ്രവർത്തിക്കും. ഒരു പ്രിവൻറിവ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഇത്. ലഭിക്കുന്ന പരാതികളില്‍ ഉടൻ നടപടി സ്വീകരിക്കും.

ജില്ലയിലെ എല്ലാ താലൂക്കുകളിലും സർക്കിള്‍ ഇൻസ്പെക്ടർമാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂർ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഉണ്ടാകും. ഒരു ഇൻസ്പെക്ടർ, ഒരു പ്രിവൻറിവ് ഓഫീസർ, രണ്ട് സിവില്‍ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവരടങ്ങിയതാണ് ഓരോ യൂണിറ്റും. അതിർത്തി പ്രദേശങ്ങളിലും കോളനികളിലും സംയുക്ത പരിശോധനയും നടക്കും.

പരാതി നമ്പറുകള്‍

ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം: 04972 706698

കണ്ണൂർ: 04972 749973 | തളിപ്പറമ്പ്: 04960 201020

കൂത്തുപറമ്പ്: 04902 362103 | ഇരിട്ടി: 04902 472205

വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും.

Content Highlight: 47,000 Youth Register Under MY Bharat in Kannur, Advisory Meet Held

#MY Bharat#Kannur#Youth

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam