Dailyhunt
'പണം നല്‍കിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറില്‍ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസര്‍ രോഗിയെ കാണാൻ'; ശോഭ സുരേന്ദ്രൻ

'പണം നല്‍കിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറില്‍ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസര്‍ രോഗിയെ കാണാൻ'; ശോഭ സുരേന്ദ്രൻ

Malayorashabdam 1 week ago
Apr 8, 2026 03:20 PM| By Remya Raveendran

പാലക്കാട് : ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നല്‍കുന്നതായി ആരോപണത്തില്‍ വിശദീകരണവുമായി ശോഭ സുരേന്ദ്രൻ.

പണം നല്‍കിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല. കാറില്‍ ഉണ്ടായത് എന്റെ നിഴലാണ്. കണ്ണാടിയില്‍ പോയത് കാൻസർ രോഗിയെ കാണാൻ. കെട്ടിച്ചമച്ച സംഭവമാണ് നടന്നതെന്നും പിന്നില്‍ വൻ ഗൂഢാലോചനയുണ്ടെന്നും തെളിവുകള്‍ പുറത്തു വിടുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.തൻ്റെ കാർ കോണ്‍ഗ്രസ് പ്രവർത്തകർ പിന്തുടർന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മീഡിയ മാനിപ്പുലേറ്റ് ചെയ്ത തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വെളുത്ത ചൂരിദാറിട്ട സ്ത്രീ കാറിനകത്ത് ഉണ്ടെന്ന തരത്തിലാണ് ദൃശ്യങ്ങള്‍ കാണിക്കുന്നത്. എന്റെ കാറിനകത്ത് ഞാനും പ്രമീള ശശീധരനും യാത്ര ചെയ്യുന്നത്.കോണ്‍ഗ്രസുകാരുടെ രണ്ട് വണ്ടികളാണ് ഞങ്ങളെ ഫോളോ ചെയ്തിരുന്നു. കൊടിവെച്ച കാറുകളും അതിലുണ്ട്.അന്വേഷണം നടത്തേണ്ടത് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്നും ശോഭ സുരേന്ദ്രൻ പ്രതീകരിച്ചു. ഞാൻ വികസനം പറഞ്ഞ് വോട്ട് ചോദിക്കും. ഇലക്ഷൻ കഴിഞ്ഞാല്‍ ബിജെപി ആരെന്ന് കേരളം അറിയും. ഈ ആസൂത്രിത ശ്രമത്തിനെതിരെ കേരളം പ്രതികരിക്കും. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവർ പറഞ്ഞു.

Sobhasurendran

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam