Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി; ചിറയിൻകീഴ് പൊലീസിനെതിരെ ബന്ധുക്കള്‍

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി; ചിറയിൻകീഴ് പൊലീസിനെതിരെ ബന്ധുക്കള്‍

Malayorashabdam 2 weeks ago
2026-10-05T15:10:00| By Remya Raveendran

തിരുവനന്തപുരം: യുവാവിന്റെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി.

തിരുവനന്തപുരത്ത് പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ചിറയിൻകീഴ് പൊലീസിനെതിരെ പെരുംകുഴി സ്വദേശി സജിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

സജി ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ മാസം രണ്ടിന് വീടിനു മുന്നില്‍ വച്ച്‌ പൊലീസ് ഉദ്യോഗസ്ഥർ സജിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. മറ്റൊരാളെ തല്ലുന്നത് കണ്ട് സജി വിലക്കിയതാണ് പൊലീസ് മർദ്ദിക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മർദ്ദനശേഷം അവശനായ സജി വീട്ടില്‍ കിടപ്പിലായിരുന്നു. സജിയുടെ മൃതദേഹം ചിറയിൻകീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഷയത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

Content Highlight: Thiruvananthapuram Youth Death Police Beating Complaint Chirayinkeezhu Police Perumkuzhy Native Saji Collapsed Died October 2 Beating In Front Of House Preventing Another Beating CI Led Relatives Protest DYSP

#Youth Death Police Beating Complaint Chirayinkeezhu Police#Collapsed Died At Home Today Morning October 2 Beating In Front Of House Brutally Beaten#Preventing Another Person Beating#Relatives Complaint To Attingal DYSP CI Led Beating

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam