Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി

പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി

Malayorashabdam 2 weeks ago
Jun 1, 2026 01:56 PM| By Remya Raveendran

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി.

എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുന്നതിനിടെയാണ് സംഭവം.മെയ് 30 ന് പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു.'വണ്ടിയെടുത്ത് മാറ്റെടാ' എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച്‌ തള്ളിയതായി അനൂപ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തത്. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നു പരാതിയില്‍ പറയുന്നു.

Content Highlight: Driverattaked

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam