Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന, പഴക്കച്ചവടത്തിന് ഉപയോഗിക്കുന്ന ഓട്ടോ ഉടമയറിയാതെ 10000 രൂപയ്ക്ക് വിറ്റു

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന, പഴക്കച്ചവടത്തിന് ഉപയോഗിക്കുന്ന ഓട്ടോ ഉടമയറിയാതെ 10000 രൂപയ്ക്ക് വിറ്റു

Malayorashabdam 1 week ago
2026-09-01T14:03:00| By Remya Raveendran

കോഴിക്കോട്: താമരശ്ശേരിയില്‍ വഴിയരികില്‍ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനില്‍ കയറ്റി കൊണ്ടുപോയി മോഷ്ടാക്കള്‍ വില്‍പ്പന നടത്തി.

ചുങ്കം കയ്യേലിക്കുന്നുമ്മല്‍ ഫൈസലിന്റേതാണ് വാഹനം. വഴിയരികെ പഴക്കച്ചവടം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന വാഹനമാണ് കാണാതായത്.

കച്ചവട സ്ഥലത്തുനിന്ന് വാഹനം പെട്ടെന്ന് കാണാതായതോടെ ഫൈസല്‍ നടത്തിയ തിരച്ചിലിലാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗുഡ്സ് ഓട്ടോ ക്രെയിനില്‍ കയറ്റി കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രെയിൻ ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം ആക്രിയായി മറ്റൊരാള്‍ 10,000 രൂപയ്ക്ക് വിറ്റതാണെന്ന വിവരം അറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം മഞ്ചേരി ഭാഗത്തേക്ക് കടത്തിയതായി കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ മോഷ്ടാക്കളെയും വാഹനം കടത്താൻ ഉപയോഗിച്ച ക്രെയിനും ഫൈസല്‍ പിടികൂടുകയും തുടർന്ന് ഇവരെ താമരശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Thamarassery Goods Auto Theft Sold For 10000 CCTV Kozhikode

#Thamarassery Auto Theft#Goods Auto Stolen#CCTV Visuals#Kerala Police

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam