Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത്  കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

Malayorashabdam 3 weeks ago
Jul 2, 2026 11:41 AM| By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയില്‍ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ഗോള്‍ഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകള്‍ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്.

ഇതോടെ ഒരു ഗ്രാം സ്വ‍‍‌ർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌ർണത്തിന് 1,05,440 രൂപയുമായി വില.

ഇന്നലെ രണ്ട് തവണയാണ് സ്വ‍‌ർണ വിലയില്‍ മാറ്റം വന്നത്. രാവിലത്തെ വില വ‌‍‍‌ർധനവിന് ശേഷം ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വ‍‌ർധിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇന്നലെ രാവിലത്തെ വിലയില്‍ നിന്ന് 2200 രൂപയുടെ വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച്‌ കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

Content Highlight: Goldrate

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam