2026-07-31T11:20:00| By sukanya
തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി.
നെയ് കൃത്രിമം എവിടെ വച്ചാണ് നടന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
മില്‍മയുടെ പാക്കറ്റുകളിലാണ് നെയ് ശബരിമലയില്‍ എത്തിയത്. പമ്പയിലെ ലാബില്‍ പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ പമ്പയില്‍ വച്ചോ, കൊണ്ടുപോകുന്ന സമയത്തോ പാക്കറ്റുകള്‍ മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്.
Content Highlight: Sabarimala Ghee Scam: Devaswom Board Seeks Crime Branch Probe
#Sabarimala#Ghee Scam#Milma#Devaswom Board#Crime Branch#Pamba

