Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിപിഎം നേതാവ് ബി.കെ. കാദര്‍  അന്തരിച്ചു

സിപിഎം നേതാവ് ബി.കെ. കാദര്‍ അന്തരിച്ചു

Malayorashabdam 2 hrs ago
2026-07-26T11:57:00| By sukanya

രിട്ടി: സിപിഎം മുൻ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ബി.കെ.

കാദർ (77) അന്തരിച്ചു. പയഞ്ചേരി വികാസ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളില്‍ ദീർഘകാലം ഇരിട്ടി മേഖലയില്‍ പ്രവർത്തിച്ചു. മലയോര മേഖലയില്‍ സിപിഎമ്മിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി രൂപീകരണ ഘട്ടം മുതല്‍ ഏരിയാ കമ്മിറ്റിയംഗമായി നേതൃനിരയില്‍ പ്രവർത്തിച്ചു. പ്രായാധിക്യത്തെ തുടർന്ന് 5 വർഷം മുമ്പാണ് ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്.

Content Highlight: CPI(M) Leader BK Kader Passes Away at 77 in Iritty

#BK Kader#CPI(M)#Iritty#Obituary#Kerala

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam