Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തലശ്ശേരിയില്‍ വ്യാജരേഖാ മാഫിയ പിടിയില്‍; 500 ആധാര്‍-പാൻ കാര്‍ഡ് കണ്ടെടുത്തു

തലശ്ശേരിയില്‍ വ്യാജരേഖാ മാഫിയ പിടിയില്‍; 500 ആധാര്‍-പാൻ കാര്‍ഡ് കണ്ടെടുത്തു

Malayorashabdam 2 weeks ago
2026-08-05T14:55:00| By Remya Raveendran

ലശ്ശേരി: വ്യാജരേഖകള്‍ വൻതോതില്‍ തയ്യാറാക്കുന്ന ലഹരി മാഫിയ സംഘത്തെ തലശ്ശേരി പൊലീസ് പിടികൂടി.

കാസർകോട് സ്വദേശി അബ്ദുള്‍റഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തില്‍ നിന്ന് 500-ലേറെ ആധാർ കാർഡുകള്‍, പാൻ കാർഡുകള്‍, ഡ്രൈവിംഗ് ലൈസൻസുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. വ്യാജ പേരില്‍ എടുത്ത 50-ലേറെ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി.

വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു ഇവർ ലഹരി കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത്.

MDMA കേസിൻ്റെ അന്വേഷണത്തിനിടെയാണ് സംഘം പിടിയിലായത്. വൻ ലഹരി-വ്യാജരേഖാ റാക്കറ്റാണിതെന്ന് പൊലീസ് പറഞ്ഞു.കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Content Highlight: Fake Document Racket Busted in Thalassery, 500 Aadhaar PAN Cards Seized

#Thalassery Police#Fake Documents#Drug Mafia

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam