Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

Malayorashabdam 4 months ago
Jun 1, 2026 03:02 PM| By Remya Raveendran

ചെന്നൈ: ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന.

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതല്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അണ്ണാമലൈ.തമിഴ്‌നാട്ടിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവാണ് അണ്ണാമലൈ. ഇദ്ദേഹം സംസ്ഥാന അധ്യക്ഷനായിരിക്കേ 14.24 ശതമാനമായിരുന്ന തമിഴ്‌നാട്ടിലെ ബിജെപി വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ 2 ശതമാനമായി കുറഞ്ഞിരുന്നു. അണ്ണാമലൈ ബിജെപിയില്‍ നിന്ന് അകന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ സൂചന നല്‍കിയ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമ്പോള്‍ അത് അതീവ നിര്‍ണായകവുമാണ്. ഈ ആഴ്ച അണ്ണാമലൈ ഡല്‍ഹിയിലേക്ക് പോകുമെന്നും ഉന്നത ബിജെപി നേതാക്കളുമായി രാജിയെക്കുറിച്ച്‌ ഉള്‍പ്പെടെ സംസാരിക്കുമെന്നും വിവരമുണ്ട്.

Content Highlight: Annamalequitbjp

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam