തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരള സർക്കാർ തീരുമാനിച്ചു.
അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതിനായി പ്രാഥമിക പ്രോട്ടോക്കോള്‍ തയ്യാറാക്കി.
തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. നായ്ക്കളെ കൊല്ലണമോ എന്ന തീരുമാനം ഈ സമിതിക്ക് ആയിരിക്കും. ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകളെ ഷെല്‍ട്ടറായി പരിഗണിച്ച് പ്രത്യേക സ്മോള്‍-ഷെല്‍ട്ടർ ലൈസൻസ് നല്‍കും.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാനാണ് സർക്കാരിന്റെ തീരുമാനം.
Content Highlight: Kerala Allows Culling of Stray Dogs, Forms Local Committees
#Stray Dogs#Kerala#Supreme Court#Culling#Local Bodies#Shelter

