ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തില്‍ കേരള കോണ്‍ഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്.
കേരള കോണ്‍ഗ്രസ് നിലപാട് നേരത്തെ മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫില്‍ ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ് പറഞ്ഞു.
'തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും. അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല,' മന്ത്രി പറഞ്ഞു.
കേരള കോണ്‍ഗ്രസ് നിലപാട് നേരത്തെ മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ എംഎല്‍എയായിരുന്ന ജോസഫ് വാഴക്കൻ മുമ്പ് ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചതാണെന്നും അക്കാലത്ത് തന്നെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സർക്കാർ മറുപടി നല്‍കിയിരുന്നെന്നും മോൻസ് ജോസഫ് പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമഗ്ര സുരക്ഷ പരിശോധന സമിതി സെപ്റ്റംബർ 1ന് ഡാമിലെത്തും. സുപ്രീം കോടതി നിർദേശിച്ച പോലെ സമ്പൂർണ്ണ സുരക്ഷ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടും. തയ്യാറായില്ലെങ്കില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും. മുൻ സർക്കാരിന് കേസ് നടത്തിപ്പില്‍ വീഴ്ച പറ്റി. കേരളം പുതിയ അഭിഭാഷക സംഘത്തെ സുപ്രീം കോടതിയില്‍ നിയോഗിച്ചു. സമഗ്ര സുരക്ഷ പരിശോധനയ്ക്കു ശേഷം കേരളം ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlight: Mons Joseph Against Muvattupuzha District Thodupuzha Heart of Idukki
#Mons Joseph#Muvattupuzha District#Mullaperiyar Dam

