Apr 6, 2026 10:20 AM| By sukanya
തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തില്‍ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറില്‍ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്.
ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോർട്ട് നല്‍കി. കോടതി ഇന്നു വാദം കേള്‍ക്കും. അതേസമയം, തൃശൂരില്‍ കിറ്റ് വിവാദത്തില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. സംഭവത്തില്‍ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകള്‍ വിഷുവിന് സന്നദ്ധ സംഘടനക്ക് നല്‍കാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എല്‍ഡിഎഫും
thrissur

