കേളകം : കനത്ത വേനല്‍ മഴയില്‍ കേളകം പഞ്ചായത്തിലെ വെണ്ടേക്കും ചാലിലെ ചെങ്കല്‍ ക്വാറിയില്‍ നിന്നും കത്തി ഒഴുകിയെത്തുന്ന ചെളിവെള്ള പ്രവാഹം സമീപവാസികള്‍ക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു.
ചെങ്കല്‍ പണയില്‍ നിന്നും ഉരുള്‍പൊട്ടലിന് സമാനമായി ചെളിവെള്ളം ഒഴുകിയെത്തുന്നത് സമീപത്തെ അടക്കാത്തോട് - ഇരട്ടത്തോട് റോഡിലേക്കാണ്. പാതയില്‍ മണ്ണും വെള്ളവും ഒഴുകിയെത്തുന്നത് മൂലം ഇരുചക്രവാഹനങ്ങള്‍ക്കും യാത്ര ദുരിതമായി. പൊടിപടലങ്ങള്‍ പടർന്ന് മുമ്പ് ദുരിതമുണ്ടായപ്പോള്‍ സമീപവാസികള്‍ കേളകം ഗ്രാമ പഞ്ചായത്തിലും, പോലീസ്, വില്ലേജ് അധികൃതർക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് സമീപവാസികള്‍ പറയുന്നു .പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കേളകം പഞ്ചായത്ത് -പോലീസ്-റവന്യൂ അധികൃതർ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും നാട്ടുകാരും.
Kelakom

