2026-09-02T14:24:00| By Remya Raveendran
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്പെയിനിലേക്ക് പുറപ്പെട്ടു.
'എംഎസ്സി ബെറില്‍' എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്തത്.
Content Highlight: First Direct Cargo Export Ship From Vizhinjam International Port To Spain MSC Beryl
#Vizhinjam Port#First Cargo Export#MSC Beryl#Valencia Spain

