തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോണ്‍ഗ്രസ് വാദം സുപ്രീം കോടതി വിധിയോടെ തകര്‍ന്നതായി ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
മുനമ്ബം ജനതയുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ നേരിടുന്ന വഖഫ് അധിനിവേശ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണു വഖഫ് നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതു ഭരണഘടനാവിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്‍ഡി മുന്നണിയിലെ രാഷ്‌ട്രീയ പ്പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടികളെന്നും അദ്ദേഹം പറഞ്ഞു. മുനമ്ബം ജനതയ്‌ക്കു ബി.ജെ.പി കൊടുത്ത വാക്ക് ഇതോടെ യാഥാര്‍ഥ്യമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
