menu
മറുനാടന്‍ മലയാളിലേറ്റസ്റ്റ് ന്യൂസ്‌

'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ തുടക്കം; മലയാളം തഴഞ്ഞപ്പോള്‍ ശോഭിച്ചത് തമിഴകത്തില്‍; ബാംഗ്ലൂര്‍ ഡേയ്സിലെ സാറയിലൂടെ ഗംഭീര തിരിച്ചുവരവ്; ടേക്ക് ഓഫിലെ സമീറയെ അനശ്വരമാക്കിയപ്പോള്‍ രാജ്യാന്തര മേളയില്‍ മികച്ച നടിയായി; ഇര്‍ഫാനൊപ്പം ബോളിവുഡിലും കൈവെച്ചു; കസബ വിമര്‍ശനത്തില്‍ ജൂഡിനോട് ഒഎംകെവി പറഞ്ഞ പാര്‍വതി വ്യത്യസ്തയാക്കുന്നത് നിലപാടുകളിലെ വ്യക്തത കൊണ്ട്

19 December 2017, 3:42 am

മറുനാടന്‍ ഡെസ്ക്ക്

തിരുവനന്തപുരം: മലയാള സിനിമ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഒരുകാലത്ത് മലയാളം സിനിമയില്‍ കുത്തിനിറച്ചിരുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളോട് സുല്ലു പറയാന്‍ മുന്നിലുള്ള സംവിധാകരും നടന്മാരുമുണ്ട്. ആ പെണ്‍ ശബ്ദത്തിന്റെ പിറവിയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിയിലൂടെ ഉണ്ടായത്. ഈ കൂട്ടത്തില്‍ നിലപാടുകളുടെ വ്യക്തത കൊണ്ടും കഴിവു കൊണ്ടും മുന്നില്‍ നിന്നവരുടെ കൂട്ടത്തിലാണ് നടി പാര്‍വതി. മമ്മൂട്ടിക്കും മോഹന്‍ലാലിനും നേടാന്‍ സാധിക്കാത്ത ഒരു അപൂര്‍വ അവാര്‍ഡ് കൂടി നേടിയ വ്യക്തിയാണ് അവര്‍. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം അവര്‍ നേടിയത് ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള അഭിനേതാക്കളോട് പടപൊരുതിയാണ്.

No Internet connection

Link Copied