Sunday, 20 Sep, 10.03 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
10,000 രോഗികളും 239 മരണവുമായി സ്പെയിനില്‍ തനിയാവര്‍ത്തനം; 14,000 രോഗികളും 154 മരണവുമായി ഫ്രാന്‍സ്; ഇതേ പാറ്റേണില്‍ ആവര്‍ത്തനം ഭയന്നു ബ്രിട്ടന്‍; ലോക്ക്ഡൗണ്‍ ഇല്ലാതിരുന്ന സ്വീഡനില്‍ മാത്രം ഇപ്പോഴും കീഴോട്ട്: ആദ്യ പാറ്റേണില്‍ തന്നെ രണ്ടാം വരവു തുടങ്ങിയപ്പോള്‍ ആകെ ആശ്വാസം മരണനിരക്കിലെ കുറവു മാത്രം

യൂറോപ്പില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുന്നു. ഈ സാഹചര്യത്തില്‍ സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. യൂറോപ്പില്‍ വീണ്ടും സമൂഹവ്യാപനത്തിന്റെ അപായസൂചനകള്‍ കാണുന്നതായാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഏതു സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

യുകെയിലെ കോവിഡ് കേസുകള്‍ ഉടന്‍ തന്നെ വലിയ വര്‍ദ്ധനവിലേക്ക് നീങ്ങുമെന്നാണ് സൂചന. വൈകാതെ തന്നെ സ്പെയിനിലേതു പോലെ ബ്രിട്ടനിലും 239 മരണങ്ങളും പതിനായിരത്തിലധികം രോഗബാധകളും ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാറിന്റെ ജോയന്റ് ബയോസെക്യൂരിറ്റി സെന്ററും വൈറസ് വ്യാപനം സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സ്പെയിനിനേക്കാള്‍ ആറാഴ്ച പിന്നിലാണ് ബ്രിട്ടനിലെ രോഗ വ്യാപനം. തുടര്‍ന്നാണ് യുകെയില്‍ വൈറസിന്റെ രണ്ടാം തരംഗം എത്തുന്നുവെന്ന സൂചനയുമായി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയത്.

Stories you may Like

സ്പെയിനിലേക്ക് കൂടുതല്‍ മെഡിക്കല്‍ സംവിധാനങ്ങള്‍; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കും. സ്‌പെയിനില്‍ മാഡ്രിഡിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യമായി വന്നത് ഇറ്റലിയും രണ്ടാമത് സ്‌പെയിനുമായിരുന്നു. യു.കെയും കോവിഡ് കേസുകളിലും മരണങ്ങളിലും മുന്നിലായിരുന്നു. പിന്നീടാണ് യു.എസിലും ബ്രസീലിലും കേസുകളും മരണവും കൂടിയത്.

മാഡ്രിഡില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അടിയന്തിര വാര്‍ഡുകള്‍ വീണ്ടും തകരാറിലായ സാഹചര്യത്തില്‍ ഗ്രീന്‍ മെഡിക്കല്‍ ടീമുകള്‍ മാഡ്രിഡിലെ മിലിട്ടറി ഹോസ്പിറ്റലായ ഗോമസ് ഉല്ലയിലേക്ക് മടങ്ങിയിരിക്കുകയാണ്. രാത്രികാല ജീവിതത്തിലും ഔട്ട്ഡോര്‍ പുകവലിയിലും ആളുകള്‍ കൂട്ടംകൂടുന്നത് പത്തു പേരിലേക്ക് ചുരുക്കിയിട്ടും കോവിഡ് 19 കേസുകള്‍ തലസ്ഥാന നഗരത്തില്‍ വര്‍ധിച്ചു വന്നിരിക്കുകയാണ്. സ്പെയിനും ഫ്രാന്‍സും ഒരേ നിലയിലാണ് മുന്നോട്ടു പോകുന്നത്. വ്യാഴാഴ്ച 240 മരണങ്ങളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സ്പെയിനിനേക്കാള്‍ ഒരു പടി മുന്നില്‍ തന്നെ ഫ്രാന്‍സ്; സ്ഥിതി വ്യത്യസ്ഥമല്ല

13,498 കേസുകളാണ് ഇന്നലെ ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. 154 പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഏപ്രില്‍ പകുതിയില്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കിനേക്കാള്‍ മരണനിരക്കനേക്കാള്‍ കുറവാണിത്. ആ സമയത്ത് 1400 മരണങ്ങളും 5,500 രോഗബാധകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാന്‍സില്‍ നടത്തി വന്ന ടെസ്റ്റുകളുടെ എണ്ണങ്ങളുടെ വര്‍ധനവില്‍ ഉണ്ടായ വ്യത്യാസമായും ഇതിനെ ചൂണ്ടിക്കാണിക്കാം. എങ്കിലും രോഗം ബാധിക്കുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരെയാണ്. ഇവര്‍ രോഗത്തെ അതിജീവിക്കുകയും ചെയ്യുന്നുണ്ട്.

സ്വീഡനില്‍ കാര്യങ്ങള്‍ വ്യത്യസ്ഥം

സ്വീഡനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ല. എന്നിട്ടും കവിഡ് കേസുകളുടെ എണ്ണത്തില്‍ പ്രത്യേക കുറവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. മാര്‍ച്ച്‌ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചൊവ്വാഴ്ച ഏറ്റവും കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലിലെ ഒരു ദിവസം 115 എന്ന കണക്കിലേക്ക് സ്വീഡനിലെ മരണനിരക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂജ്യം മരണ നിരക്കിലാണ് സ്വീഡന്‍ മുന്നേറുന്നത്.

കഴിഞ്ഞ രണ്ട് മാസമായി യൂറോപ്പിലെ മിക്ക പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധകള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പകുതിയിലധികം രാജ്യങ്ങളിലും പത്ത് ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top