Dailyhunt
ആഹ്ളാദ പ്രകടനങ്ങള്‍ നടത്തണമെങ്കില്‍ മുൻകൂര്‍ അനുമതി തേടണം; വോട്ടെണ്ണല്‍ ദിവസം കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കളക്ടര്‍; കര്‍ശന നിര്‍ദ്ദേശങ്ങളുമായി പോലീസ്

ആഹ്ളാദ പ്രകടനങ്ങള്‍ നടത്തണമെങ്കില്‍ മുൻകൂര്‍ അനുമതി തേടണം; വോട്ടെണ്ണല്‍ ദിവസം കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കളക്ടര്‍; കര്‍ശന നിര്‍ദ്ദേശങ്ങളുമായി പോലീസ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ച (4-05-2026) കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ സിംഗ്.

മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങള്‍ അതിര് കടന്നാലോ സംഘർഷ സാധ്യത നടന്നാലോ കടുത്ത നടപടികള്‍ സ്വീകരിക്കും.

പോലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പോലീസിന്‍റെ നിര്‍ദേശം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്. ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും പോലീസ് നിര്‍ദേശിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali