Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരാധകരുടെ ശബ്ദത്തില്‍ പരാഗിന്റെ കോള്‍ റഫ്‌റി കേട്ടില്ല; രണ്ടാം ക്വാളിഫയറില്‍ ഗില്ല് ടോസിട്ടത് 2 തവണ; ടോസിന്റെ ഭാഗ്യം പരാഗിനും സംഘത്തിനും; വൈഭവിന്റെ വിശ്വാസത്തില്‍ രാജസ്ഥാന്‍ ആദ്യം ബാറ്റിങ്ങിന്

ആരാധകരുടെ ശബ്ദത്തില്‍ പരാഗിന്റെ കോള്‍ റഫ്‌റി കേട്ടില്ല; രണ്ടാം ക്വാളിഫയറില്‍ ഗില്ല് ടോസിട്ടത് 2 തവണ; ടോസിന്റെ ഭാഗ്യം പരാഗിനും സംഘത്തിനും; വൈഭവിന്റെ വിശ്വാസത്തില്‍ രാജസ്ഥാന്‍ ആദ്യം ബാറ്റിങ്ങിന്

ന്യൂചണ്ഡിഗഡ്:ആരാധകരുടെ ആവേശം വാനോളമായപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ടോസിട്ടത് രണ്ട് തവണ.ആദ്യം ടോസിട്ടപ്പോള്‍ റിയാന്‍ പരാഗ് പറഞ്ഞത് ആരാധകരുടെ ആരവത്തിനിടെ മാച്ച്‌ റഫറി പ്രകാശ് ഭട്ട് കേള്‍ക്കാത്തതിനാലാണ് രണ്ടാം വട്ടവും ടോസ് ഇടേണ്ടിവന്നത്.ഇത് ചെറിയൊരു ആശയക്കുഴപ്പത്തിനും ഇടയാക്കി.

ടോസ് നേടിയത് താനാണെന്ന് ഗില്ലും പരാഗും അവകാശപ്പെട്ടെങ്കിലും മാച്ച്‌ റഫറി നാണയമെടുത്ത് ഗില്ലിനോട് വീണ്ടും ടോസിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

രണ്ടാം വട്ടം ടോസിട്ടപ്പോള്‍ റിയാന്‍ പരാഗിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഗുജറാത്തിനെതിരെ ഇറങ്ങുന്നത്.ആര്‍സിബിക്കെതിരായ ക്വാളിഫയര്‍ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. സായ് കിഷോര്‍ ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

അതേസമയം ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.ക്വാളിഫയറില്‍ ജയിക്കുന്നവര്‍ ഞായറഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ആര്‍സിബിയെ നേരിടും.

വൈഭവ് സൂര്യവന്‍ശിയെന്ന ബേബി യൂണിവേഴ്സല്‍ ബോസിന്റെ കരുത്തിലാണ് സീസണില്‍ രാജസ്ഥാന്റെ മുന്നേറ്റം.എലിമിനേറ്റില്‍ വൈഭവിന്റെ മികവിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്.വൈഭവ് പരാജയപ്പെട്ട മത്സരങ്ങളിലെല്ലാം തന്നെ രാജസ്ഥാന് നില തെറ്റിയിട്ടുമുണ്ട്.വൈഭവിനെ എളുപ്പത്തില്‍ മടക്കുക തന്നെ ആവും ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.വൈഭവിനൊപ്പം യശ്വസി ജയ്സ്വാള്‍, ധ്രുവ് ജൂറല്‍ എന്നിവരിലും ടീം പ്രതീക്ഷ വയ്ക്കുന്നു. മുന്‍നിര തകര്‍ന്നാല്‍ മധ്യനിര എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നതാണ് ആരാധകരുടെ ആശങ്ക. ക്യാപ്റ്റന്‍ റിയാന്‍ പരാഗുള്‍പ്പടെ ആരും മിന്നും ഫോമിലല്ല.

എന്നാല്‍ ഓള്‍റൗണ്ട് മികവാണ് ഗുജറാത്തിന്റെ കരുത്ത്.ഗിലും സുദര്‍ശനും നല്‍കുന്ന ഓപ്പണിങ്ങിനൊപ്പം ബട്‌ലറുടെ ഫോമും ടീമിന് കരുത്താണ്.വൈഭവിനെ തുടക്കത്തിലേ എറിഞ്ഞുപിടിക്കാനുള്ള ചുമതല റബാഡയ്ക്കും സിറാജിനുമാകും. സീസണില്‍ 43 വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഇവര്‍ക്ക് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും ജേസണ്‍ ഹോള്‍ഡറുമുണ്ട്.ജോഫ്ര ആര്‍ച്ചറിന്റെ ഓപ്പണിങ് സ്പെല്‍ മറികടന്ന് വേണം സായ് - ഗില്‍ സഖ്യത്തിന് കൂറ്റന്‍ സ്‌കോറിലേക്കെത്താന്‍ ആര്‍ച്ചര്‍ മങ്ങിയാല്‍ മറ്റൊരു പ്ലാനുണ്ടോ ടീമിന് എന്നതും നിര്‍ണായകം.

സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. രാജസ്ഥാനാകട്ടെ തുടര്‍ച്ചയായി നാക്കൗട്ട് സ്വഭാവമുളള മത്സരങ്ങള്‍ കളിച്ചും. പവര്‍പ്ലേയില്‍ തന്നെ കളി പിടിക്കുന്ന സംഘമാണ് രാജസ്ഥാനും ഗുജറാത്തും. ഓപ്പണിങ്‌

ബോളിങ്ങും ബാറ്റിങ്ങുമാണ് ഇരു ടീമുകളുടേയും കരുത്ത് എന്നതിനാല്‍ പ്രവചനം അസാധ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali