Thursday, 16 Sep, 4.17 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഏത് പാര്‍ട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്; പ്രോട്ടോക്കോള്‍ പൊലീസ് സംഘടന ഉണ്ടാക്കുന്നത്; ആ ഈഗോ പൊലീസുകാര്‍ മനസ്സില്‍ കൊണ്ടു നടക്കരുത്; സുരേഷ് ഗോപി സല്യൂട്ടിന് അര്‍ഹനെന്ന് ഗണേശ് കുമാര്‍

കൊല്ലം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എംഎല്‍എയുമായ കെ.ബി.ഗണേശ് കുമാര്‍. പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയയൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യന്‍ പാര്‍ലമെന്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

ഗണേശ് കുമാര്‍ പറഞ്ഞത്:

സുരേഷ് ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്‌ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. ഇതില്‍ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ വാദപ്രതിവാദം നടക്കും. നമ്മുടെ നാട്ടിലെ എംപിയാണ് ശ്രീ കൊടിക്കുന്നില്‍ സുരേഷ് അദ്ദേഹമെനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യണ്ടേ വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയിലാണ്. ഏത് പാര്‍ട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. പ്രോട്ടോക്കോള്‍ പൊലീസ് സംഘടന ഉണ്ടാക്കുന്നതാണ്. അങ്ങനെയൊരു ഈഗോ പൊലീസുകാര്‍ മനസ്സില്‍ കൊണ്ടു നടക്കരുത്.

''കൊടിക്കുന്നില്‍ സുരേഷിനെ ഞാന്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ട്. വി എസ് അച്യുതാനന്ദന്‍, എകെ ആന്റണി തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെയും ബഹുമാനിക്കണം. അവര്‍ക്ക് ഇപ്പോള്‍ പദവിയുണ്ടോയെന്ന് നോക്കേണ്ട. സല്യൂട്ട് ചെയ്യുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. പ്രായമുള്ളവരെ കണ്ടാല്‍ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപി ഏത് പാര്‍ട്ടിയാണെന്ന കാര്യമൊക്കെ അവിടെ നില്‍ക്കട്ടെ. അദ്ദേഹം എംപിയെന്ന പദവിയില്‍ ഇരിക്കുമ്ബോള്‍ അത് മാനിക്കണം.''

അതേസമയം, സുരേഷ് ഗോപിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എംപിയെന്ന നിലയില്‍ സുരേഷ് ഗോപി ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അസൂയയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം എന്ത് പറഞ്ഞാലും വിമര്‍ശിക്കുന്നതെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സുരേന്ദ്രന്റെ വാക്കുകള്‍: ''സുരേഷ് ഗോപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന് ചില കേന്ദ്രങ്ങള്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തുന്നത്. എംപിയെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ പ്രതിഷേധവും അസൂയയും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്തിനും സുരേഷ് ഗോപിയെ വിമര്‍ശിക്കുക എന്ന സമീപനം അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്.''

ഒല്ലൂര്‍ എസ്‌ഐയോട് സുരേഷ് ഗോപി സല്യൂട്ട് ആവശ്യപ്പെട്ടു എന്ന രീതിയിലാണ് ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്ന് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍.

വിവാദത്തില്‍ സുരേഷ് ഗോപി ് പ്രതികരിച്ചത് ഇങ്ങനെ: ''സല്യൂട്ട് വിവാദത്തില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കണം. വി വില്‍ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ സാധിക്കില്ല. അതെല്ലാം അവരുടെ വെല്‍ഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷെ അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.''

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top