Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കയില്‍ ഇനി വന്ന് പ്രസവിച്ചാല്‍ പൗരത്വം കിട്ടില്ല! ട്രംപിന്റെ ഉറച്ച തീരുമാനം; കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് വേണമെങ്കില്‍ അച്ഛനമ്മമാരുടെ ഗ്രീന്‍ കാര്‍ഡോ പൗരത്വ രേഖയോ വേണം; ട്രംപിന്റെ പുതിയ മാസ്റ്റര്‍ പ്ലാനിനെതിരെ ഫെഡറല്‍ കോടതിയില്‍ നിയമപോരാട്ടം

അമേരിക്കയില്‍ ഇനി വന്ന് പ്രസവിച്ചാല്‍ പൗരത്വം കിട്ടില്ല! ട്രംപിന്റെ ഉറച്ച തീരുമാനം; കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് വേണമെങ്കില്‍ അച്ഛനമ്മമാരുടെ ഗ്രീന്‍ കാര്‍ഡോ പൗരത്വ രേഖയോ വേണം; ട്രംപിന്റെ പുതിയ മാസ്റ്റര്‍ പ്ലാനിനെതിരെ ഫെഡറല്‍ കോടതിയില്‍ നിയമപോരാട്ടം

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ മാതാപിതാക്കളുടെ പൗരത്വമോ ഇമിഗ്രേഷന്‍ രേഖകളോ നിര്‍ബന്ധമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു.

രാജ്യത്ത് ജനിക്കുന്നവര്‍ക്ക് സ്വയംഭൂവായി ലഭിക്കുന്ന പൗരത്വ അവകാശം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

പാസ്പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖകളും മാത്രമാണ് നിലവില്‍ സമര്‍പ്പിക്കേണ്ടത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ മാതാപിതാക്കള്‍ക്ക് യു.എസ്. പൗരത്വമുണ്ടെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയോ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ്, ഐ-94 ഫാം തുടങ്ങിയ ഇമിഗ്രേഷന്‍ രേഖകളോ നല്‍കേണ്ടിവരും.

അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്കും, 'ബര്‍ത്ത് ടൂറിസം' വഴി അമേരിക്കയില്‍ എത്തി പ്രസവിക്കുന്ന വിദേശികളുടെ മക്കള്‍ക്കും സ്വാഭാവിക പൗരത്വം ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആഗസ്റ്റ് ആറിന് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ഇതിന്റെ തുടര്‍നടപടിയായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പാസ്പോര്‍ട്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

അമേരിക്കന്‍ പൗരത്വത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് അനുവദിക്കുന്ന പ്രക്രിയയില്‍ മാറ്റം വരുത്തുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.

അതേസമയം, ട്രംപിന്റെ ഈ നീക്കത്തിനെതിരെ നിയമപോരാട്ടവും ശക്തമാണ്. ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് എതിരാണ് പുതിയ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍പ് ജനനാലഭ്യ പൗരത്വം റദ്ദാക്കാന്‍ ട്രംപ് നടത്തിയ ശ്രമം യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. പുതിയ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലവില്‍ ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali