Dailyhunt
'അണ്ണന് ഇത് അംഗീകാരത്തിന്റെ നിമിഷം'; തമിഴ്‌നാട്ടില്‍ തരംഗം തീര്‍ത്ത ടിവികെ പാര്‍ട്ടിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി

'അണ്ണന് ഇത് അംഗീകാരത്തിന്റെ നിമിഷം'; തമിഴ്‌നാട്ടില്‍ തരംഗം തീര്‍ത്ത ടിവികെ പാര്‍ട്ടിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം അവിശ്വസനീയമായ മുന്നേറ്റം നടത്തുന്നതിനിടെ, താരത്തിന് ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവർത്തി.

നൂറിലധികം സീറ്റുകളില്‍ ടിവികെ മുന്നേറുകയും വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സന്തോഷം പങ്കുവെച്ചത്.

വിജയ്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രം പങ്കുവെച്ച വരുണ്‍ 'അണ്ണാ' എന്നാണ് സ്റ്റോറിക്ക് അടിക്കുറിപ്പ് നല്‍കിയത്. താൻ വിജയ്‍യുടെയും രജനികാന്തിന്റെയും കടുത്ത ആരാധകനാണെന്ന് വരുണ്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ വലിയ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്.

രാഷ്ട്രീയത്തിനപ്പുറം ഐപിഎല്‍ മൈതാനത്തും വരുണ്‍ മിന്നും ഫോമിലാണ്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താരം മാൻ ഓഫ് ദി മാച്ച്‌ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. സീസണിന്റെ തുടക്കത്തില്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ച വരുണ്‍, അവസാന നാല് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്ത്തി ഐപിഎല്ലില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. വിജയ്‍യുടെ തിരഞ്ഞെടുപ്പ് വിജയവും വരുണിന്റെ പന്തേറിലെ കരുത്തും സോഷ്യല്‍ മീഡിയയില്‍ ആരാധകർ ആഘോഷമാക്കുകയാണിപ്പോള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali