Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവള്‍ ചാവട്ടെടാ...അവള്‍ ചാവട്ടെ നേരത്തെ നോക്കിവെച്ചിരുന്നതാണ്! കലി കയറി കഴുത്തിന് കുത്തിപ്പിടിച്ച്‌ വാതിലിന്റെ സൈഡിലേക്ക് ചേര്‍ത്ത് നിര്‍ത്തി; ഒന്ന് ശ്വാസമെടുക്കാൻ പോലും പറ്റാത്ത അവസ്ഥ; നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ യുവാവ് ചെയ്തത്; തിരുവല്ലയില്‍ പെണ്‍കുട്ടിയെ വീട് കയറി ക്രൂരമായി ആക്രമിച്ചു; പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്

അവള്‍ ചാവട്ടെടാ...അവള്‍ ചാവട്ടെ നേരത്തെ നോക്കിവെച്ചിരുന്നതാണ്! കലി കയറി കഴുത്തിന് കുത്തിപ്പിടിച്ച്‌ വാതിലിന്റെ സൈഡിലേക്ക് ചേര്‍ത്ത് നിര്‍ത്തി; ഒന്ന് ശ്വാസമെടുക്കാൻ പോലും പറ്റാത്ത അവസ്ഥ; നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ യുവാവ് ചെയ്തത്; തിരുവല്ലയില്‍ പെണ്‍കുട്ടിയെ വീട് കയറി ക്രൂരമായി ആക്രമിച്ചു; പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്

തിരുവല്ല: ബന്ധുവായ പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാവ് വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്.

വേങ്ങല്‍ മുണ്ടപ്പള്ളി കോളനിയില്‍ ലതയുടെ മകള്‍ ജെസ്‌ന(23)യ്ക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

പരിക്കേറ്റ ജെസ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. ചങ്ങനാശ്ശേരി പൂവം നക്രാപുതുവേലില്‍ സ്വദേശി കമല്‍ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍, ഇയാളുടെ സഹോദരന്‍ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജെസ്‌നയുടെ മാതൃസഹോദരി പുത്രിയായ മാനസയുടെ മറ്റൊരു ബന്ധുവും പ്രതിയായ ഉണ്ണികൃഷ്ണനും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന് മറ്റ് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മാനസ മനസ്സിലാക്കി. ഇതേത്തുടർന്ന്, ചതിക്കപ്പെടാതിരിക്കാൻ തന്റെ ബന്ധുവായ പെണ്‍കുട്ടിയെ ഈ പ്രേമബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മാനസ ശ്രമിച്ചിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതും വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചതും.

ബുധനാഴ്ച രാത്രിയോടെ മുണ്ടപ്പള്ളി കോളനിയിലെ വീട്ടിലെത്തിയ ഉണ്ണികൃഷ്ണനും സഹോദരനും ചേര്‍ന്ന് വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടർന്ന് അവർ അവിടെയുണ്ടായിരുന്ന മാനസയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാന്‍ ഇടയിലേക്ക് കയറിയപ്പോഴാണ് ജെസ്‌നയ്ക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഉണ്ണികൃഷ്ണൻ ജെസ്‌നയുടെ കഴുത്തിന് കുത്തിപ്പിടിച്ച്‌ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവം നടക്കുന്ന സമയത്ത് ജെസ്‌നയുടെ മാതാപിതാക്കള്‍ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ബഹളം അറിഞ്ഞ് ഇവർ ഓടിയെത്തുന്നത് കണ്ട പ്രതികള്‍ ബൈക്കില്‍ കയറി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ജെസ്‌നയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു.

യുവതിയുടെ വാക്കുകള്‍ ഇങ്ങനെ...

ഇന്നലെ രാത്രി ഒരു ഒമ്പതര ഒക്കെ ആയ സമയത്ത് ഞാനും എന്റെ ചേച്ചിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഞാൻ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് വാതില്‍ ചവിട്ടിത്തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട് വരുന്നത്. വന്നു നോക്കുമ്പോള്‍ അത് ഞങ്ങള്‍ക്ക് അറിയാവുന്ന പയ്യനായിരുന്നു, ഞങ്ങളുടെ ഒരു കസിൻ തന്നെയാണ്. അവൻ ചേച്ചിയോട് എന്തോ സംസാരിച്ചു നില്‍ക്കുകയായിരുന്നു.

തുടർന്ന് അവൻ ചേച്ചിയെ വിളിച്ച്‌ പുറത്തോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു. അപ്പോള്‍ പുറത്തുപോകാതെ അകത്തുകയറി ഇരുന്ന് സംസാരിക്കാൻ ഞാൻ അവനോട് പറഞ്ഞു. എന്നാല്‍ അവർ രണ്ടുപേരും സംസാരിക്കുന്നതിനിടയില്‍ അത് വലിയ വാക്കുതർക്കമായി മാറി. അവൻ ബഹളം വെക്കുകയും ചേച്ചിയെ പിടിച്ച്‌ അടിക്കുകയും തള്ളുകയും ചെയ്തു.

ഇതിനിടയില്‍ കയറി "നീ എന്താണ് ഈ കാണിക്കുന്നത്?" എന്ന് ചോദിച്ച്‌ ഞാൻ അവനെ പിടിച്ച്‌ മാറ്റാൻ ശ്രമിച്ചു. അപ്പോള്‍ അവൻ എന്റെ കൊങ്ങയ്ക്ക് (കഴുത്തിന്) കുത്തിപ്പിടിക്കുകയാണ് ചെയ്തത്. എന്നെ കഴുത്തിന് കുത്തിപ്പിടിച്ച്‌ വാതിലിന്റെ സൈഡിലേക്ക് ചേർത്തു നിർത്തി. എന്റെ കാല് നിലത്ത് കുത്താൻ പറ്റാത്ത രീതിയില്‍ അവൻ എന്നെ പൊക്കിപ്പിടിച്ചിരിക്കുകയായിരുന്നു. ചേച്ചി വന്ന് അവനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ കൈ വിടാൻ തയ്യാറായില്ല. അതിനുശേഷം അവൻ ചേച്ചിയെ അവിടെ തള്ളിയിടുകയും, കസേരയെടുത്ത് അടിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.

ഞങ്ങളുടെ ഒപ്പമുള്ള മാമന്റെ വീട് അടുത്തായതുകൊണ്ട്, ബഹളം കേട്ട് പുറത്തുനിന്ന് ആളുകള്‍ ഓടിക്കയറി വന്നു. ആളുകള്‍ വന്നിട്ട് അവനോട് എന്റെ കഴുത്തിലെ കൈ വിടാൻ പറഞ്ഞിട്ടും അവൻ വിട്ടില്ല. "അവള്‍ ചാവട്ടെടാ, അവള്‍ ചാവട്ടെ, അവളെ ഞാൻ നേരത്തെ തന്നെ നോക്കിവെച്ചിരിക്കുകയായിരുന്നു" എന്നാണ് അവൻ ആ സമയത്ത് പറഞ്ഞത്. ഒടുവില്‍ വന്ന ആളുകളെല്ലാം കൂടെ അവനെ വലിച്ച്‌ മാറ്റിക്കൊണ്ടുപോവുകയായിരുന്നു.ഞങ്ങള്‍ക്ക് പനിയായിരുന്നതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ പോകാതിരുന്നത്. അച്ഛനും അമ്മയും ആ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു, അവർ മാമന്റെ അടുത്ത് പോയതായിരുന്നു. ആ സമയത്ത് നല്ല മഴയും ഉണ്ടായിരുന്നു. അച്ഛനും അമ്മയും വന്നപ്പോഴേക്കും അവൻ വണ്ടിയുമെടുത്ത് അവിടെനിന്ന് പോയിരുന്നു.

പോകുന്നതിന് മുൻപ് അവൻ എന്നെ വെല്ലുവിളിച്ചു. "ഇനി നിന്നെ ചങ്ങനാശ്ശേരിയില്‍ കണ്ടാല്‍ കൊല്ലും, നിന്നെ വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ല" എന്ന് അവൻ പറഞ്ഞു. "ഇപ്പോള്‍ ഞാൻ ഒരാളേ വന്നുള്ളൂ, നാളെ ഇവിടെ വരുന്നത് 10-15 പേരായിരിക്കും, ഇതിനകത്തിട്ട് കത്തിക്കും" എന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അവൻ പോയത്.അതിനുശേഷം അച്ഛനും അമ്മയും വന്ന ഉടനെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കണ്ടു. അവിടെനിന്നും നേരെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു ചെയ്തത് എന്നും യുവതി പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali