കോന്നി: തണ്ണിത്തോട് മേടപ്പാറ സ്വദേശിയായ യുവാവിനെ തലയ്ക്ക് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു.
കുളത്തൂപ്പുഴ ഡാലി ഉഷാ വിലാസം സുഭാഷ് (36) ആണ് അറസ്റ്റിലായത് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഇപ്പോള്‍ താമസിച്ചുവരുന്ന മേടപ്പാറയില്‍ അയല്‍വാസിയുടെ ഭാര്യയെ സ്ഥിരമായി നോക്കി ഇരിക്കുന്നു എന്നതിനെ ചൊല്ലി അയല്‍വാസിയും സുഭാഷുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ വഴക്കിനിടയിലാണ് സുഭാഷ് വാക്കത്തി കൊണ്ട് അയല്‍വാസിയുടെ തലയ്ക്ക് വെട്ടിപ്പരുക്കേല്പിച്ചത്. കേസെടുത്ത പോലീസ് തണ്ണിത്തോട് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്‌എച്ച്‌ഒ വിപിന്‍, എസ്‌ഐ നെപ്പോളിയന്‍, എഎസ്‌ഐമാരായ ജയരാജ്, രജനി, എസ് സിപിഒമാരായ സാബു, താജുദീന്‍, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

