ലേറ്റസ്റ്റ് ന്യൂസ്
ബിജെപിക്ക് ബാധ്യതയായി ബിഡിജെഎസ്; കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ബിജെപിക്ക് മുന്നില്‍; കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് മത്സരിക്കാന്‍ പദ്ധതിയിട്ട് ബിജെപിയും; മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ തുഷാറും തുടരുമ്ബോള്‍ ബിഡിജെഎസിന്റെ നിലപ പരിതാപകരം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി സാന്നിധ്യമായിരുന്നു പുതുതായി രൂപം കൊടുത്ത ബിഡിജെഎസ് പാര്‍ട്ടി. എന്നാല്‍, അഞ്ച് കൊല്ലം കഴിയുമ്ബോള്‍ ഈ പാര്‍ട്ടിയുടെ നില തീര്‍ത്തും പരിതാപകരാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിടത്തെല്ലാം വമ്ബന്‍ പരാജയം നേരിട്ട പാര്‍ട്ടി ഇപ്പോള്‍ നിയമസഭാ സീറ്റില്‍ അവകാശവാദങ്ങള്‍ ഒട്ടും കുറയ്ക്കുന്നില്ല. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ വേണമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, ഈ സീറ്റുകളില്‍ ഏഴെണ്ണം ബിജെപി തിരിച്ചെടുക്കാന്‍ ഒരുങ്ങുകയാണ്.
ഇക്കാര്യത്തില്‍ ബിഡിജെഎസ് തര്ക്കത്തിനില്ലെങ്കിലും നേരത്തേ മത്സരിച്ച ചില സീറ്റുകള്‍ മാറ്റിനല്‍കണമെന്നു നിലപാടെടുത്തു. ംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്നു യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍, തുഷാര്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നു ബിജെപി നേതൃത്വം അറിയിച്ചു. കരള കോണ്‍ഗ്രസ് 11 സീറ്റും കാമരാജ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലയില്‍ 3 സീറ്റും നാഷനലിസ്റ്റ് കോണ്‍ഗ്രസ് 9 സീറ്റും ആവശ്യപ്പെട്ടു.
ബിഡിജെഎസിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി മത്സരത്തില്‍നിന്നു വിട്ടുനില്‍ക്കാനാണു തുഷാറിന്റെ തീരുമാനം. വര്‍ക്കലയിലോ കുട്ടനാട്ടിലോ തുഷാര്‍ മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നെങ്കിലും ഈ 2 സീറ്റുകളിലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചാരണത്തിനു ചുക്കാന്പിടിക്കാനാണു തുഷാറിന്റെ തീരുമാനം.
ഒരു വിഭാഗം വഴി പിരിഞ്ഞുപോയതോടെ എന്‍ഡിഎയില്‍ ബിഡിജെഎസ് അശക്തരായ നിലയിലാണ്. 37 സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് എന്‍ഡിഎ സീറ്റ് വിഭജന ചര്‍ച്ചയില്‍ ബിഡിജെഎസ് പറഞ്ഞതും തങ്ങള്‍ ക്ഷീണിച്ചു എന്നറിഞ്ഞു കൊണ്ടു തന്നെയാണ്. 2016ല്‍ 37 സീറ്റിലാണ് ബിഡിജെഎസ് മല്‍സരിച്ചിരുന്നത്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ സീറ്റ് വേണമെന്ന് പാര്‍ട്ടി ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് 37 സീറ്റില്‍ കുറയരുത് എന്ന് നിലപാടെടുത്തു. 37 സീറ്റ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല എന്നാണ് ഇപ്പോഴത്തെ നിലപാട്.
അതേസമയം, ബിജെപി മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന തലസ്ഥാനത്തെ സീറ്റുകളില്‍ സഖ്യകക്ഷികളും നോട്ടമിടുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. പിസി തോമസ് വിഭാഗം ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്‍ജെപി ആറ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് 9 സീറ്റുകള്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും സി കൃഷ്ണകുമാറുമാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
അതിനിടെ ബിജെപി സംസ്ഥാനതല തിരഞ്ഞെടുപ്പു സമിതി രൂപീകരിച്ചു. മെട്രോമാന് ഇ.ശ്രീധരനെയും ഉള്‍പ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, കേന്ദ്രമന്ത്രി വി.മുരളീധരന്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍, സി.കെ. പത്മനാഭന്, പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം ടി. രമേശ്, ജോര്‍ജ് കുര്യന്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്, സഹ ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന് എന്നിവരടങ്ങിയതാണു കമ്മിറ്റി. സംസ്ഥാനത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണന്, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്.
Stories you may Like