Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചാവി ഓഫ് ചെയ്യാൻ മറന്നു, ആക്സിലറേറ്റര്‍ തിരിച്ച്‌ നാല് വയസ്സുകാരി; ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടിക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചാവി ഓഫ് ചെയ്യാൻ മറന്നു, ആക്സിലറേറ്റര്‍ തിരിച്ച്‌ നാല് വയസ്സുകാരി; ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടിക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: വീട്ടുമുറ്റത്ത് ഓണ്‍ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്.

കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകള്‍ എല്‍സി ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കുട്ടിയെ അയല്‍വാസി ഉടൻ തന്നെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി.

ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ മുത്തശ്ശൻ ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. ധൃതിയില്‍ വീട്ടിലേക്ക് കയറിയ അദ്ദേഹം ഇലക്‌ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസ്സുകാരി എല്‍സി ഓട്ടോറിക്ഷയില്‍ കയറി കളിക്കാൻ തുടങ്ങിയത്. കളിക്കുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ വാഹനത്തിന്റെ ആക്സിലറേറ്റർ തിരിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ച ഓട്ടോറിക്ഷ വീടിന്റെ മൂലയിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റില്‍ അകപ്പെട്ടു.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസി ഒട്ടും സമയം കളയാതെ കിണറ്റില്‍ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വിദഗ്ദ്ധ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. കിണറ്റില്‍ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഫയർഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali