Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിക്കന്‍പോക്‌സ് വ്യാപനം: കുസാറ്റ് ക്യാമ്പസ് അടച്ചു; ഹോസ്റ്റലുകള്‍ ഒഴിപ്പിച്ചു, യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ചിക്കന്‍പോക്‌സ് വ്യാപനം: കുസാറ്റ് ക്യാമ്പസ് അടച്ചു; ഹോസ്റ്റലുകള്‍ ഒഴിപ്പിച്ചു, യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കൊച്ചി: ചിക്കന്‍പോക്‌സ് രോഗബാധ പടരുന്ന സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാമ്പസ് അടച്ചു.

മുഴുവന്‍ ക്ലാസുകളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനും വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലുകള്‍ ഒഴിയാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച നടക്കാനിരുന്ന യൂണിയന്‍ തെരഞ്ഞെടുപ്പും ഇതോടൊപ്പം മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാമ്പസിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ക്യാമ്പസില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് രോഗം പടരുന്നതായി കണ്ടെത്തിയതോടെയാണ് ക്യാമ്പസ് പൂര്‍ണമായി അടയ്ക്കാനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali