Sunday, 20 Sep, 5.37 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ചോരയ്ക്ക് ചോരയെന്ന യുദ്ധ തന്ത്രവുമായി അമേരിക്കയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇറാന്‍; ഖാസിം സുലൈമാനി വധത്തിന് പകരം വീട്ടാന്‍ ഇറാന്‍ യു.എസിന് നേരെ വര്‍ഷിച്ചത് പന്ത്രണ്ട് മിസൈലുകള്‍; അതിശക്തമായി നീക്കം തകര്‍ത്തത് അമേരിക്കയുടെ ഉപഗ്രഹ കണ്ണ്; സാറ്റലൈറ്റ് സംവിധാനത്തില്‍ പ്രതിരോധിച്ചപ്പോള്‍ മിസൈലുകള്‍ തരിപ്പണം; ഭരണകൂട പിന്തുണയോടെ സൈബര്‍ അറ്റാക്കുമായി ഇറാനിയന്‍ പൗരന്മാരും

തെഹ്‌റാന്‍: അമേരിക്കയുടെ ഭീകരവിരുദ്ധ നടപടിയെ തുടര്‍ന്ന് ശത്രുപാളയത്തായ രാജ്യമാണ് ഇറാന്‍. ഇറാനിയന്‍ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനി വധത്തോടെയും വ്യാപാരവിലക്കിലൂടെയും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ആടിയുലയുകയായിരുന്നു. അമേരിക്ക് നേരെ ത് നിമിഷവും ആക്രമണം അഴിച്ചുവിടുകയാണ് ഇറാന്റെ ലക്ഷ്യം. ഈ നീക്കത്തെ അമേരിക്ക അതി ശക്തമായി എതിര്‍ക്കുകയും ചെയ്യുഹന്നുണ്ട്. ഖാസിംമിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്നാണ് ഇറാനിയന്‍ ജനതയുടെ പ്രതിജ്ഞ. ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

അത്തരത്തില്‍ അമേരിക്ക് നേരെ ഇറാന്‍ വര്‍ഷിച്ച മിസൈല്‍ അതിവിദഗ്ധമായി തകര്‍ത്തെറിഞ്ഞ അമേരിക്കന്‍ വിജയമാണ് ചര്‍ച്ചയായി മാറുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് സംഭവം. ഇറാഖിലെ അമേരിക്കയുടെ താവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍, ക്യാംപിനു നേര കുതിച്ചെത്തിയ പന്ത്രണ്ടോളം ഇറാനിയന്‍ മിസൈലുകളില്‍ നിന്ന് അമേരിക്കന്‍ സൈനികരെയും മറ്റുള്ളവരെയും രക്ഷിച്ചത് ബഹിരാകാശ കാവലായിരുന്നു. സാറ്റലൈറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു.

Stories you may Like

അമേരിക്കക്കാരുടെ ജീവന്‍ രക്ഷിച്ച സൈനിക ഉപഗ്രഹങ്ങളുടെ വലിയ സഹായത്തെ കുറിച്ച്‌ ഒരു കൂട്ടം യുഎസ് വ്യോമസേനക്കാര്‍ അനുഭവം പങ്കുവയ്ക്കുന്നുണ്ട്.ബഹിരാകാശ അധിഷ്ഠിത ഇന്‍ഫ്രാറെഡ് സിസ്റ്റം (എസ്.ബി.ആര്‍.എസ്) ജനുവരിയില്‍ ഒരു ഡസനോളം ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി മുന്‍കൂട്ടി കണ്ടെത്തി. ഈ വിവരങ്ങള്‍ യുഎസ് സൈനികരുടെ ഇറാഖ് വ്യോമതാവളത്തില്‍ എത്തിച്ചു. എല്ലാം നേരത്തെ അറിഞ്ഞതിനാല്‍ ആക്രമണത്തില്‍ നൂറിലധികം അമേരിക്കന്‍ സൈനികര്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റെങ്കിലും മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തില്ല.

2020 ജനുവരി 7 നാണ് ആക്രമണം നടന്നത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ജനറല്‍ കാസിം സോളിമാനിയെ വധിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനിയന്‍ സേന ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാഖിലേക്ക് വിക്ഷേപിച്ചത്. ആക്രമണത്തിനു തൊട്ടുപിന്നാലെ ആളപായമില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസിന് ഉറപ്പ് നല്‍കിയെങ്കിലും നൂറിലധികം സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പക്ഷേ, നേരത്തെ വിവരം ലഭിച്ചിരുന്നില്ലെങ്കില്‍ അത് കൂടുതല്‍ മോശമാകുമായിരുന്നു. പരുക്കുകള്‍ വളരെ പരിമിതമായിരുന്നുവെന്നും യുഎസ് വ്യോമസേന പറയുന്നു. ആക്രമണം സമയത്തിന് മുന്‍പ് തന്നെ കണ്ടെത്തിയത് സാറ്റലൈറ്റുകളായിരുന്നു.. ലോകമെമ്ബാടുമുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വ്യോമസേനയുടെ പ്രതിരോധ സഹായ പദ്ധതി (ഡിഎസ്‌പി) ഇറാനിയന്‍ ആക്രമണം ശ്രദ്ധിക്കുകയും നേരത്തെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആ നിമിഷം തന്നെ അമേരിക്കന്‍ സൈനികര്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടാന്‍ സഹായിക്കുകയും ചെയ്തു.

ശീതയുദ്ധകാലത്ത്, മിസൈല്‍ വിക്ഷേപണങ്ങള്‍ കണ്ടെത്തുന്നതിനായി പെന്റഗണ്‍ ലോകമെമ്ബാടുമുള്ള വിപുലമായ സെന്‍സറുകളുടെ ശൃംഖല നിര്‍മ്മിച്ചിരുന്നു. ഈ നെറ്റ്‌വര്‍ക്കിന്റെ ഒരു വശം എസ്ബിആര്‍എസ് ആയിരുന്നു. യുഎസിന്റെ ഭൂഗര്‍ഭ അധിഷ്ഠിത റഡാറുകള്‍ക്ക് ഇന്‍കമിങ് മിസൈലുകള്‍ അമേരിക്കയില്‍ ദൃശ്യമാകുമ്ബോള്‍ മാത്രമേ കണ്ടെത്താനാകൂ. ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള ഉപഗ്രഹങ്ങള്‍ സോവിയറ്റ് യൂണിയന്‍ (റഷ്യ), ചൈന, കൂടാതെ മറ്റെല്ലാ സങ്കല്‍പ്പിക്കാവുന്ന എതിരാളികള്‍ക്കും മുകളില്‍ സ്ഥിരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചിട്ടുണ്ട്.

ജിയോസിന്‍ക്രണസ് ഭ്രമണപഥത്തിലെ നാല് ഉപഗ്രഹങ്ങളും ഉയര്‍ന്ന എലിപ്റ്റിക്കല്‍ ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങളും എസ്ബിആര്‍എസില്‍ അടങ്ങിയിരിക്കുന്നു. ഓരോന്നും ഇന്‍ഫ്രാറെഡ് സെന്‍സറുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. എസ്ബിആര്‍എസിന്റെ കവറേജ് അജ്ഞാതമാണ്. പക്ഷേ ഇത് ലോകത്തിന്റെ നല്ലൊരു ഭാഗം ഉള്‍ക്കൊള്ളുന്നുണ്ട്. കൂടാതെ ഇറാഖിന്റെ 1991 ലെ സ്‌കഡ് മിസൈല്‍ സൗദി അറേബ്യയ്ക്കും ഇസ്രയേലിനുമെതിരെ വിക്ഷേപിച്ചതുപോലുള്ള ചെറിയ വിക്ഷേപണങ്ങളെ പോലും കണ്ടെത്താന്‍ സെന്‍സറുകള്‍ സെന്‍സിറ്റീവ് ആണ്.

ഭൂമിയിലെ പ്രകൃതിദത്ത പ്രതിഭാസങ്ങളായ കാട്ടുതീ, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ എന്നിവ കണ്ടെത്താനുള്ള കഴിവ് എസ്ബിആര്‍എസ് ഉപഗ്രഹങ്ങള്‍ക്ക് ഉണ്ടെന്ന് 2015 ല്‍ തന്നെ യുഎസ് വ്യോമസേന അഭിപ്രായപ്പെട്ടിരുന്നു. എന്നാലും അത്തരം വിവരങ്ങള്‍ സമയത്തിന് മറ്റു രാജ്യങ്ങളുടെ പ്രകൃതിയെ രക്ഷിക്കാന്‍ പങ്കുവെക്കാറുണ്ടോ എന്നറിയില്ല.

അതേ സമയം അമേരിക്കയ്ക്കെതിരെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇറാനിലെ ഹാക്കര്‍മാരുടെ സൈബര്‍ യുദ്ധം. സൈബര്‍ ആക്രമണത്തിലൂടെയാണ് അമേരിക്കയെ ഇറാനിയന്‍ ഹാക്കേഴ്സ് നേരിടുന്നത്. സാമ്ബത്തിക ഉപരോധങ്ങളും മറ്റുമായി യുഎസ് വരിഞ്ഞുമുറുക്കുമ്ബോള്‍ ഇന്റര്‍നെറ്റിലൂടെ തിരിച്ചടിക്കുകയാണു സൈബര്‍ പോരാളികള്‍. ഇറാനിലെ ഹാക്കര്‍മാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണു യുഎസ്. സൈബര്‍ ആക്രമണം ഉണ്ടാകുമെന്നതിനാല്‍ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്‌എ) നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനില്‍നിന്നു ലോകത്തിനും പ്രത്യേകിച്ചു യുഎസിനും നേരിടേണ്ടി വരുന്ന സൈബര്‍ ഭീഷണിയുടെ ആഴമാണ് കേസുകളില്‍ കാണാനാവുന്നതെന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) വ്യക്തമാക്കുന്നു. സൈബര്‍ നുഴഞ്ഞുകയറ്റം, തട്ടിപ്പ്, യുഎസ് വെബ്‌സൈറ്റുകളുടെ നശീകരണം, യുഎസ് എയ്‌റോസ്‌പേസ്, സാറ്റലൈറ്റ് ടെക്‌നോളജി കമ്ബനികളില്‍ നിന്നുള്ള ബൗദ്ധിക സ്വത്തവകാശ മോഷണം തുടങ്ങിയവയിലാണ് ഇറാന്‍ പൗരന്മാര്‍ക്കെതിരെ കേസെടുത്തത്. ഇറാനിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമോ അല്ലെങ്കില്‍ അവരുടെ പിന്തുണയാലോ ആണു ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നതെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പ്രതികാരമായി യുഎസിലെ ഒന്നിലേറെ വെബ്‌സൈറ്റുകള്‍ നശിപ്പിച്ചെന്നാരോപിച്ചാണു ബെഹ്സാദ് മുഹമ്മദ്‌സാദെ, മര്‍വാന്‍ അബുസ്രര്‍ എന്നിവര്‍ക്കെതിരെ മാസച്യുസിറ്റ്സില്‍ കേസെടുത്തത്. സൈബര്‍ നുഴഞ്ഞുകയറ്റവും യുഎസ് വിരുദ്ധ പ്രചാരണവും നടത്തിയെന്ന കുറ്റമാണു ഹൂമാന്‍ ഹൈദേറിയന്‍, മെഹ്ദി ഫര്‍ഹാദി എന്നിവര്‍ക്കെതിരെ ന്യൂജഴ്സിയില്‍ ചുമത്തിയത്. ഇറാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂജഴ്‌സിയില്‍ മാത്രമല്ല ലോകമെമ്ബാടുമുള്ള കംപ്യൂട്ടറുകളെ ഇവര്‍ ലക്ഷ്യമിട്ടിരുന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. മര്‍വാന്‍ അബുസ്രര്‍ ഫലസ്തീന്‍ സ്വദേശിയാണ്, ബാക്കിയുള്ളവര്‍ ഇറാന്‍കാരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top