Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെയെത്തിയ മകന്‍ കഴുത്തിന് പുറകില്‍ വെട്ടി; 75കാരന് ദാരുണാന്ത്യം; മകന്‍ അറസ്റ്റില്‍

ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെയെത്തിയ മകന്‍ കഴുത്തിന് പുറകില്‍ വെട്ടി; 75കാരന് ദാരുണാന്ത്യം; മകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൊയക്കാവില്‍ അച്ഛനെ മകനായി വെട്ടിക്കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ വേലിയത്ത് കുമാരനാണ് (75) സ്വന്തം മകന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിയായ മകന്‍ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കനോലി പുഴയില്‍ നിന്ന് ചുണ്ടയിട്ട് മീന്‍ പിടിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്ന കുമാരനെ മകന്‍ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. വെട്ടുക്കത്തി ഉപയോഗിച്ച്‌ കുമാരന്റെ കഴുത്തിന്റെ പിന്‍ഭാഗത്താണ് പ്രജീഷ് വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രതിയായ പ്രജീഷ് കടുത്ത ലഹരിക്കടിമയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali