Dailyhunt
'ഡാഷ് മോനെ' എന്ന് വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചത്; പിണറായിയുടെത് മൃദുലമായ പ്രയോഗം'; രേവന്ത് റെഡ്ഡിക്കെതിരായ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചു ഇ പി ജയരാജന്‍

'ഡാഷ് മോനെ' എന്ന് വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചത്; പിണറായിയുടെത് മൃദുലമായ പ്രയോഗം'; രേവന്ത് റെഡ്ഡിക്കെതിരായ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചു ഇ പി ജയരാജന്‍

ണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചതിനെ ന്യായീകരിച്ചു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍.

പിണറായി പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചതെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു. പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്.

രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും ജയരാജന്‍ പറഞ്ഞു. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച്‌ പരിഹാസ്യമായ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

ഇന്നലെ കണ്ണൂരില്‍ മീറ്റ് ദ ലീഡര്‍ പരിപാടിക്കിടെയാണ് പിണറായി വിജയന്‍ ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട് എന്ന് പറഞ്ഞത്. നേമത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനു മറുപടിയായായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali