Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടാറ്റ മോട്ടോഴ്‌സിന്റെ മെഗാ ലോഞ്ചുകള്‍ക്ക് തുടക്കം; നെക്‌സോണ്‍ മുതല്‍ അവിന്യ വരെ അഞ്ച് പുതിയ മോഡലുകള്‍ ഉടൻ വിപണിയിലേക്ക്

ടാറ്റ മോട്ടോഴ്‌സിന്റെ മെഗാ ലോഞ്ചുകള്‍ക്ക് തുടക്കം; നെക്‌സോണ്‍ മുതല്‍ അവിന്യ വരെ അഞ്ച് പുതിയ മോഡലുകള്‍ ഉടൻ വിപണിയിലേക്ക്

ഡല്‍ഹി: ഇന്ത്യൻ വാഹന വിപണിയിലെ തങ്ങളുടെ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതിനായി അഞ്ച് പുതിയ മോഡലുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors).

സി.എൻ.ജി, ഫ്ലെക്‌സ് ഫ്യുവല്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ നിരയില്‍ നെക്‌സോണിന്റെ പുതിയ വകഭേദങ്ങള്‍ മുതല്‍ പ്രീമിയം ഇലക്‌ട്രിക് എസ്‌യുവിയായ അവിന്യ വരെ ഇടംപിടിക്കും.

1. ടാറ്റ നെക്‌സോണിന് പുതിയ വകഭേദങ്ങള്‍:

വിപണിയിലെ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ നെക്‌സോണിന്റെ പുതിയ വകഭേദങ്ങള്‍ അവതരിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി. പെട്രോള്‍, സി.എൻ.ജി എൻജിൻ ഓപ്ഷനുകളില്‍ കൂടുതല്‍ ഫീച്ചറുകളോടെയും ആകർഷകമായ വിലയിലുമായിരിക്കും ഇവ എത്തുത. സി.എൻ.ജി പതിപ്പില്‍ കൂടുതല്‍ ബൂട്ട് സ്പേസും കമ്പനി വാഗ്ദാനം ചെയ്തേക്കും.

2. ആദ്യ 7 സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയായി സഫാരി ഇ.വി (Safari.ev):

ടാറ്റയുടെ ആദ്യ ഏഴ് സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയായ സഫാരി ഇ.വി ഉടൻ പുറത്തിറങ്ങും. ആക്ടി.ഇവി പ്ലസ് (Acti.ev+) പ്ലാറ്റ്‌ഫോമില്‍ നിർമ്മിക്കുന്ന ഈ വാഹനത്തിന് 65 kWh, 75 kWh ബാറ്ററി പാക്കുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജില്‍ 550 മുതല്‍ 600 കിലോമീറ്റർ വരെ റേഞ്ചും ലെവല്‍ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 540 ഡിഗ്രി ക്യാമറ തുടങ്ങിയ സാങ്കേതികവിദ്യകളും വാഹനത്തിലുണ്ടാകും.

3. ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് (Tigor Facelift):

ടിഗോർ സെഡാന്റെ പുതുക്കിയ പതിപ്പും വിപണിയിലെത്തും. പുതിയ ടിയാഗോയുടെ ഡിസൈൻ ശൈലിയും കൂടുതല്‍ ആധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തി പെട്രോള്‍, സി.എൻ.ജി, ഇലക്‌ട്രിക് പതിപ്പുകളില്‍ വാഹനം ലഭ്യമാക്കും. ഇലക്‌ട്രിക് പതിപ്പിന് ഏകദേശം 315 കിലോമീറ്റർ വരെ റേഞ്ച് പ്രതീക്ഷിക്കുന്നു.

4. ഫ്ലെക്‌സ് ഫ്യുവല്‍ സാങ്കേതികവിദ്യയുമായി പഞ്ച് (Punch Flex Fuel):

ടാറ്റയുടെ ആദ്യ ഫ്ലെക്‌സ് ഫ്യുവല്‍ മോഡല്‍ പഞ്ച് എസ്‌യുവിയെ അടിസ്ഥാനമാക്കിയാകും വിപണിയിലെത്തുക. 85 ശതമാനം എത്തനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ-85 (E-85) ഇന്ധനത്തില്‍ പ്രവർത്തിക്കുന്ന 1.2 ലിറ്റർ എൻജിനായിരിക്കും ഇതില്‍ നല്‍കുക.

5. പ്രീമിയം ഇലക്‌ട്രിക് എസ്‌യുവിയായി അവിന്യ (Avinya):

പ്രീമിയം ലക്ഷ്വറി ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്കുള്ള ടാറ്റയുടെ എൻട്രിയായിരിക്കും അവിന്യ. അത്യാധുനിക ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ എത്തുന്ന ഈ 5 സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയില്‍ 65 മുതല്‍ 80 kWh വരെ ശേഷിയുള്ള ബാറ്ററി പാക്കുകള്‍ ലഭിച്ചേക്കും. ഭാവിയില്‍ ഇതിന്റെ ഏഴ് സീറ്റർ പതിപ്പ് പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali