Tuesday, 03 Aug, 7.47 pm മറുനാടന്‍ മലയാളി

ഹോം
ടോക്യോവില്‍ 'അതിവേഗത്തില്‍' എലെയ്ന്‍ തോംസണ്‍; നൂറിന് പിന്നാലെ 200 മീറ്ററിലും വേഗറാണിയായി ജമൈക്കന്‍ താരം; സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിത; ഒളിമ്ബിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വ്യക്തിഗത വിഭാഗത്തില്‍ നാല് സ്വര്‍ണം നേടുന്ന വനിതയെന്ന നേട്ടവും എലെയ്‌ന്റെ പേരില്‍

ടോക്യോ: ഒളിമ്ബിക്സില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിത താരമായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍. ടോക്യോ ഒളിമ്ബിക്സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി.

2016 റിയോ ഒളിമ്ബിക്സിലും രണ്ടിനങ്ങളിലും ജമൈക്കന്‍ താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്ബിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വ്യക്തിഗത വിഭാഗത്തില്‍ നാല് സ്വര്‍ണം നേടുന്ന ആദ്യ വനിതയായും തോംസണ്‍ മാറി.

21.53 സെക്കന്റിലാണ് ജമൈക്കന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. നമീബിയയുടെ ക്രിസ്‌റ്റൈ്യന്‍ ബൊമ വെള്ളിയും (21.81 സെ) അമേരിക്കയുടെ ഗാബി തോമസ് വെങ്കലവും (21.87 സെ) നേടി.

ദേശീയ റെക്കോര്‍ഡോടു കൂടി എലെയ്ന്‍ സ്വര്‍ണം നേടിയത്. വെറോണിക്ക കാംബിള്‍ ബ്രൌണ്‍ എന്ന ജമൈക്കന്‍ താരം 2004, 2008 ഒളിമ്ബിക്‌സുകളില്‍ നേട്ടം സ്വന്തമാക്കിയതിന് ശേഷം ആദ്യമായാണ് ഒരു താരം ഇരട്ട സ്വര്‍ണം നേടുന്നത്.

ഒളിമ്ബിക്സില്‍ 200 മീറ്ററില്‍ വേഗതയേറിയ രണ്ടാമത്ത ഓട്ടമാണിത്. 1988 സിയോളില്‍ സ്വര്‍ണം നേടിയ ഫ്ളോറെന്‍സ് ഗ്രിഫ്തിന്റെ പേരിലാണ് ഒളിമ്ബിക് റെക്കോഡ് (21.34 സെക്കന്റ്).

വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ഒളിംപിക് റെക്കോര്‍ഡോടെ എലെന്‍ സ്വര്‍ണം നേടിയത്. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം.

1988ലെ ഒളിംപിക്‌സില്‍ അമേരിക്കയുടെ ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്കിയോയില്‍ എലെയ്‌നിന്റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കിയിരുന്നു.

ലോക ഒന്നാം നമ്ബര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്ബ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്‌സണ്‍(10.76) വെങ്കലവും നേടിയിരുന്നു. ഷെറീക്കയുടെ ഏറ്റവും മികച്ച സമയമാണിത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top