കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ വോട്ടെണ്ണലിലേക്ക് കടക്കുമ്പോള്‍, ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖില്‍ മാരാർ.
ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഖില്‍ ആശുപത്രിയിലാണ്. എല്ലാവരും റിസള്‍ട്ട് വീടുകളിലിരുന്ന് ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ഇത്തവണ ആശുപത്രിയിലാണെന്ന് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
"എല്ലാവരും ഇലക്ഷൻ ആഘോഷത്തിലായിരിക്കും. ഞങ്ങളും ഇവിടെ ആഘോഷിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം," എന്ന് അഖില്‍ വീഡിയോയില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനുവദിച്ചില്ലെന്ന് രാജലക്ഷ്മിയും വ്യക്തമാക്കി.

