Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗര്‍ഭിണിയായ കാമുകിയെ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവം: പ്രതിക്ക് 30 വര്‍ഷം തടവ്

ഗര്‍ഭിണിയായ കാമുകിയെ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവം: പ്രതിക്ക് 30 വര്‍ഷം തടവ്

ന്യൂ ജേഴ്സി: ഗര്‍ഭിണിയായ കാമുകിയെ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിക്ക് 30 വര്‍ഷം തടവുശിക്ഷ.

ന്യൂ ജേഴ്സി സ്വദേശിയായ ബോറിസ് ലെയ്നസ്-റോസാലെസിനാണ് (28) കോടതി ശിക്ഷ വിധിച്ചത്. 25 കാരിയായ ലെസ്ലിയാനെറ്റ് ക്വിന്റാന-ബെറ്റാന്‍കോര്‍ട്ട് ആണ് കൊല്ലപ്പെട്ടത്. ക്രൂരമായ ആക്രമണത്തില്‍ യുവതിയും വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരണപ്പെട്ടു.

ആദ്യം യുവതി കോണിപ്പടിയില്‍ നിന്ന് താഴേക്ക് വീണതാണെന്ന് വരുത്തിതീര്‍ക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിച്ചെങ്കിലും, പിന്നീട് കൊലപാതകക്കുറ്റം (First-degree murder) സമ്മതിക്കുകയായിരുന്നു. വീടിന്റെ പിന്‍വശത്തുനിന്ന് രക്തം പുരണ്ട ബാറ്റും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു.

ജഡ്ജി ജോസഫ് ലെവിന്‍ വിധിച്ച 30 വര്‍ഷത്തെ തടവുശിക്ഷയില്‍ പ്രതിക്ക് സമയത്തിന് മുന്‍പുള്ള മോചനത്തിനോ പരോളിനോ അര്‍ഹതയുണ്ടായിരിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali