അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി വനിതാ നേതാവിന്റെ മകന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൂറത്ത് ജില്ലാ മഹിളാ മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകനായ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ് (24) ആണ് ആത്മഹത്യ ചെയ്തത്.
ബിഹാറിലെ മുസാഫര്‍പുര്‍ സ്വദേശിനിയാണ് മരിച്ച നിധി സിങ്. രണ്ട് വര്‍ഷം മുന്‍പാണ് നിധിയുടെയും സൗരഭ് സിങ്ങിന്റെയും വിവാഹം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. നിധിയുടെ സഹോദരന്‍ ആദിത്യ കുമാര്‍ നല്‍കിയ പരാതിയില്‍ കദോദര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നിധിയുടെ സഹോദരന്‍ ആദിത്യ കുമാര്‍ ബിഹാറില്‍ നിന്നും സൂറത്തില്‍ എത്തിയ ശേഷം നല്‍കിയ പരാതിയിലാണ് കദോദര പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കിടയില്‍ ഡോക്ടര്‍മാര്‍ നിധിയുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭര്‍തൃവീട്ടുകാര്‍ തെളിവ് നശിപ്പിക്കാതിരിക്കാനാകാം കുറിപ്പ് അവിടെ ഒളിപ്പിച്ചതെന്ന് കദോദര പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.എ. ദേശായി വ്യക്തമാക്കി.
വിവാഹത്തിനു മുന്‍പും ശേഷവും സൗരഭിന് വനിതാ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിനെച്ചൊല്ലി ഭര്‍തൃവീട്ടില്‍ പതിവായി വഴക്കുകള്‍ നടന്നിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എഫ്‌ഐആറില്‍ ബിജെപി നേതാവ് ശശി സിങ്ങിനെ പ്രതിയാക്കിയിട്ടില്ലെന്നും അവര്‍ നിലവില്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണെന്നും ബിജെപി സൂറത്ത് ജില്ലാ അധ്യക്ഷന്‍ ഭരത് റാത്തോഡ് പറഞ്ഞു. പ്രതികള്‍ക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

