Saturday, 25 Sep, 6.17 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി; ആകെ സീറ്റുകളുടെ പകുതി മാത്രം പ്രവേശനം; എസി പ്രവര്‍ത്തിപ്പിക്കരുത്; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; തീയറ്ററുകള്‍ തുറക്കാന്‍ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായിട്ടുണ്ട്. സിനിമാ തിയേറ്ററുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനം ആയത്.

ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. ശാരീരിക അകലവും കോവിഡ് പ്രോട്ടോകോളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.

ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കണമെന്ന് ഏറെ നാളായി ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അനുമതി നല്‍കാനാണ് ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.

അതോടൊപ്പം ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാര്‍ ഹോട്ടലുകളിലും ഇരിപ്പടിന്റെ പാതി മാത്രമേ ഉപയോഗിക്കാവു എന്നാണ് നിര്‍ദ്ദേശം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം.

എന്നാല്‍, സിനിമാ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ല എന്നാണ് അവലോകന യോഗത്തിന്റെ തീരുമാനം. എസി പ്രവര്‍ത്തിപ്പിക്കരുതെന്നും കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top