Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടതു സര്‍ക്കാര്‍ അഴിമതിക്ക് നേരെ പുതിയ സര്‍ക്കാറിനും മെല്ലേപ്പോക്ക് നയമോ? രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സ്റ്റാര്‍ പദവി ഇല്ലാതിരുന്നിട്ടും ബാര്‍ ലൈസന്‍സ് നല്‍കിയത് 147 ഹോട്ടലുകള്‍ക്ക്; നിയമം മറികടന്നുള്ള നടപടിയെന്ന് സിഎജി കണ്ടെത്തിയിട്ടും വി ഡി സതീശന്‍ സര്‍ക്കാറിന് അനക്കമില്ല; നിയമവിരുദ്ധമായി നേടിയ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ഇടതു സര്‍ക്കാര്‍ അഴിമതിക്ക് നേരെ പുതിയ സര്‍ക്കാറിനും മെല്ലേപ്പോക്ക് നയമോ? രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സ്റ്റാര്‍ പദവി ഇല്ലാതിരുന്നിട്ടും ബാര്‍ ലൈസന്‍സ് നല്‍കിയത് 147 ഹോട്ടലുകള്‍ക്ക്; നിയമം മറികടന്നുള്ള നടപടിയെന്ന് സിഎജി കണ്ടെത്തിയിട്ടും വി ഡി സതീശന്‍ സര്‍ക്കാറിന് അനക്കമില്ല; നിയമവിരുദ്ധമായി നേടിയ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

പത്തനംതിട്ട: രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ തോന്നിയതു പോലെ അനുവദിച്ചു എന്ന ആരോപണം പലതവണ ഉയര്‍ന്നതാണ്.

ഇക്കുറി വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി പ്രഖ്യാപിച്ചത് വിവാദമാക്കി പിണറായിയും കൂട്ടരും രംഗത്തുവന്നപ്പോള്‍ ഭരണപക്ഷം പ്രതിരോധിച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച ബാറുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തോന്നിയതു പോലെയായിരുന്നു മുന്‍ സര്‍ക്കാര്‍ ബാറുകള്‍ അനുവദിച്ചത്.

ഇതിലെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തി സിഎജി റിപ്പോര്‍ട്ടും പുറത്തുവന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ നിയമം മറികടന്ന് 147 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതായാണ് സി എ ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം പുതിയ സര്‍ക്കാറിന്റെ മദ്യനയം അടക്കം രൂപീകരിക്കാനിരിക്കവേ മുന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി നല്‍കിയ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

നിയമം മറികടന്ന് നിലവാരം ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ ഇടതു സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രിം കോടതി അഭിഭാഷകന്‍ രാധാകൃഷ്ണന്‍ രവീന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. കേസില്‍ സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളെ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പാണ് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ ലൈസന്‍സ് നല്‍കുന്നത്. കേന്ദ്ര വിദേശ മദ്യ നിയമം 13/3 പ്രകാരം സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ തുടങ്ങാനുള്ള അനുമതിയുള്ളു. ഈ നിയമം മറികടന്നു കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ 2022 മുതല്‍ തോന്നും വിധം അനുമതി നല്‍കിയതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സ്റ്റാര്‍ ഹോട്ടല്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചു എന്ന ഒറ്റ കാരണത്തെ മറയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് സൂചന. ഹോട്ടലുകളുടെ ഗുണ നിലവാരം നിശ്ചയിക്കാന്‍ എത്തുന്നതായി കാട്ടി നിരവധി തവണ കേന്ദ്ര ടൂറിസം വകുപ്പ് അധികൃതര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് കത്തയച്ചെങ്കിലും അപ്പോഴെല്ലാം അസൗകര്യം ചൂണ്ടികാട്ടി തടയിടാനാണ് ഹോട്ടല്‍ ഉടമകള്‍ ശ്രമിച്ചത്.

സംഭവത്തിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും നടപടിയെടുക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചില്ല. യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ തന്നെ അനധികൃത ബാര്‍ ലൈസന്‍സ് സംബന്ധിച്ച്‌ വിവരം ലഭിച്ചതാണ്. ഇക്കാര്യത്തില്‍ നടപടി വേണമെന്ന നിലപാടുകാരാനാണ് എക്‌സൈസ് മന്ത്രി. എന്നാല്‍, പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിനായി കാക്കുകയാണ് അദ്ദേഹം.

നേരത്തെ ഹോട്ടലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാതെ ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയത് നിയമത്തിന് പഴുത് ഉപയോഗിച്ചാണ്. ക്ലാസിഫിക്കേഷനുവേണ്ടി കേന്ദ്രത്തില്‍ അപേക്ഷിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് പല ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയതും. 4 വര്‍ഷത്തോളമായി ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവ ബാറുകള്‍ക്ക് പോലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച്‌ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാന്‍ പാടുള്ളൂ.

ഇതിനിടെ, പല ബാര്‍ ഹോട്ടലുകളും ക്ലാസിഫിക്കേഷന്‍ പുതുക്കാനുള്ള പരിശോധനയ്ക്കു തയാറാകുന്നില്ലെന്നു കാണിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ നേരത്തെ കത്തയച്ചിരുന്നു. 5 വര്‍ഷത്തിലൊരിക്കലാണു സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഹോട്ടലില്‍ പരിശോധന നടത്തി തീരുമാനമെടുക്കും. പരിശോധനയ്ക്കു തീയതി നിശ്ചയിക്കുമ്പോള്‍ ഹോട്ടലുടമകള്‍ സമയം നീട്ടാന്‍ ആവശ്യപ്പെടുകയായിരുന്ന ചെയ്തിരുന്നത്. ഇത്തരത്തില്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ലഭിക്കാത്തവര്‍ക്കാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്തത്. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാറും കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali