Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടുക്കിയില്‍ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം

ഇടുക്കിയില്‍ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം

ടുക്കി: ഇടുക്കി പാമ്പനാറില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.

സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അപകടം ഒഴിവായി. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്ന ആളുടെ കെട്ടിടമാണിത്. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് നിഗമനം.

ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടം ഒരു വര്‍ഷമായി നിര്‍മാണത്തിലിരിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്തതിലെ അപാകതയാകാം കെട്ടിടം തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali