Dailyhunt
ഇന്ന് രാത്രി ഇറാന്‍ മരിക്കും! ലോക ചരിത്രത്തിലെ ആ നിമിഷം വരുന്നു; 'നരകം' തുറന്നുവിടുമെന്ന് ട്രംപിന്റെ അന്ത്യശാസനം; പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കും; ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ യുഎസ് പ്രസിഡന്റിന്റെ കൊലവിളി;   തിരിച്ചടിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളം കിട്ടില്ലെന്ന് ഇറാന്‍; എണ്ണവില കുതിച്ചുയരുന്നു;  ലോകം മുള്‍മുനയില്‍ നില്‍ക്കുന്ന 12 മണിക്കൂര്‍!

ഇന്ന് രാത്രി ഇറാന്‍ മരിക്കും! ലോക ചരിത്രത്തിലെ ആ നിമിഷം വരുന്നു; 'നരകം' തുറന്നുവിടുമെന്ന് ട്രംപിന്റെ അന്ത്യശാസനം; പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കും; ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ യുഎസ് പ്രസിഡന്റിന്റെ കൊലവിളി; തിരിച്ചടിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളം കിട്ടില്ലെന്ന് ഇറാന്‍; എണ്ണവില കുതിച്ചുയരുന്നു; ലോകം മുള്‍മുനയില്‍ നില്‍ക്കുന്ന 12 മണിക്കൂര്‍!

വാഷിങ്ടണ്‍: ഇറാന്‍ ഇന്ന് രാത്രിയോടെ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനില്‍ സമ്പൂര്‍ണ്ണ ഭരണമാറ്റം സംഭവിക്കുമെന്നും ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ല്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

'ഇന്ന് രാത്രി ഇറാന്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം നശിക്കും. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷെ ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. എന്നിരുന്നാലും, ഇപ്പോള്‍ നമുക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ ഭരണമാറ്റം നടന്നിരിക്കുന്നു. ഇതിലൂടെ വ്യത്യസ്തവും, ബുദ്ധിശാലികളും, അത്രയധികം തീവ്രവാദികളല്ലാത്തവരുമായ മനസ്സുകള്‍ക്ക് പ്രാധാന്യം ലഭിച്ചാല്‍, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതം സംഭവിക്കാം. ആര്‍ക്കറിയാം? ഇന്ന് രാത്രി നമുക്ക് അത് കണ്ടെത്താം,' ട്രംപ് തന്റെ കുറിപ്പില്‍ വിശദീകരിച്ചു.

ട്രംപ് തുടര്‍ന്നു, 'ലോകത്തിന്റെ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നാം കാണും. 47 വര്‍ഷത്തെ പിടിച്ചുപറിയും അഴിമതിയും മരണവും ഒടുവില്‍ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!'

ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ കരസേനയെ ഇറക്കിയേക്കുമെന്ന ആശങ്കകള്‍ക്കിടെ, അവിടെയുള്ള ഏകദേശം 50 സൈനിക ലക്ഷ്യങ്ങളില്‍ യുഎസ് രാത്രിയില്‍ ആക്രമണം നടത്തി. മിസൈല്‍ ബങ്കറുകള്‍, റഡാര്‍ സ്റ്റേഷന്‍, വെടിക്കോപ്പ് സംഭരണശാലകള്‍ എന്നിവ യുഎസ് വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഉന്നത ഭരണകൂട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ദ്വീപിലെ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യുഎസുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതിന് പിന്നാലെയാണ് സൈനിക നടപടി കടുപ്പിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് വഴങ്ങുന്നതിന്റെ സൂചനകളൊന്നും ഇറാന്‍ ഭരണകൂടം നല്‍കിയിട്ടില്ല. ലോകത്തെ കടല്‍മാര്‍ഗമുള്ള എണ്ണനീക്കത്തിന്റെ 20 മുതല്‍ 25 ശതമാനം വരെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം പാലങ്ങളും പവര്‍ പ്ലാന്റുകളും ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഇത് യുദ്ധത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സൈനിക നീക്കമായി മാറും.

ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്, തന്റെ ആവശ്യങ്ങള്‍ ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ 'ആക്രമണങ്ങളില്‍ നിന്ന് ഒന്നും ഒഴിവാക്കില്ല' എന്നാണ്. 'എല്ലാ പവര്‍ പ്ലാന്റുകളും നശിപ്പിക്കപ്പെടും, ഓരോ പാലവും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള എണ്ണ വിപണിയില്‍ അനിശ്ചിതാവസ്ഥ

ട്രംപിന്റെ സമയപരിധി അടുക്കുകയും കടലിടുക്ക് തുറക്കാന്‍ ഇറാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ ആഗോള എണ്ണ വിപണി നിയന്ത്രണാതീതമായിരിക്കുകയാണ്. ഊര്‍ജ്ജ വിതരണത്തില്‍ ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ തടസ്സമാണ് ഈ യുദ്ധം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (IEA) മേധാവി മുന്നറിയിപ്പ് നല്‍കി. യുഎസിലെ ഇന്ധന വില കുതിച്ചുയര്‍ന്ന് ശരാശരി 4.14 ഡോളറിലെത്തി; യുദ്ധം തുടങ്ങിയതിന് ശേഷം ഒരു ഡോളറിലധികം വര്‍ദ്ധനവാണിത് ഉണ്ടായത്.

മുമ്പും ട്രംപ് ഇറാനുനേരെ നിരവധി സമയപരിധികള്‍ നിശ്ചയിച്ചിരുന്നെങ്കിലും, ഇറാന്‍ വഴങ്ങാതിരുന്നിട്ടും രാജ്യത്തെ 'ശിലായുഗത്തിലേക്ക്') തിരികെ അയക്കുമെന്ന ഭീഷണികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നില്ല. ട്രംപ് തന്റെ ഭീഷണികള്‍ പ്രാവര്‍ത്തികമാക്കുമോ അതോ അവസാന നിമിഷം പിന്മാറുമോ എന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്ക് സംശയമുള്ളതിനാല്‍ ആഗോള വിപണി നിലവില്‍ സ്തംഭനാവസ്ഥയിലാണ്.

ട്രംപിന്റെ വാഗ്ദാനം നിരസിച്ചതിന് പിന്നാലെ, തങ്ങളുടെ ഊര്‍ജ്ജ വിതരണത്തിന് നേരെ ആക്രമണമുണ്ടായാല്‍ മേഖലയിലെ യുഎസ് സഖ്യകക്ഷികളുടെ ജലവിതരണ ശൃംഖല ബോംബിട്ട് തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. മരുഭൂമിയാല്‍ ചുറ്റപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ശുദ്ധീകരണ പ്ലാന്റുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.

ട്രംപിന്റെ സമയപരിധി 'ഭീകരവാദത്തിനുള്ള നേരിട്ടുള്ള പ്രേരണയാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റം ചെയ്യാനുള്ള വ്യക്തമായ തെളിവാണെന്നും' ഇറാന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധി പറഞ്ഞു. പ്രസിഡന്റിന് 'ഭ്രാന്താണെന്നാണ്' (Delusional) ഇറാന്റെ സൈനിക നേതൃത്വം പ്രതികരിച്ചത്.

അതേസമയം, ബുഡാപെസ്റ്റില്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, 'വളരെ ഉടനെ തന്നെ ഈ യുദ്ധം അവസാനിക്കും' എന്ന് ജെ.ഡി. വാന്‍സ് അവകാശപ്പെട്ടു. അമേരിക്ക അതിന്റെ 'സൈനിക ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കി' എന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ 12 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: 'ഇതൊരു നല്ല പരിഹാരത്തില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

മൊജ്തബ ഖമേനി അവശനിലയില്‍

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി അവശനിലയിലാണെന്നും ഇറാനിയന്‍ നഗരമായ കോമില്‍ (Qom) ചികിത്സയിലാണെന്നും പുതിയ ഇന്റലിജന്‍സ് മെമ്മോ അവകാശപ്പെടുന്നു. നിലവില്‍ ഭരണകൂടത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും രഹസ്യാന്വേഷണ വിലയിരുത്തലില്‍ പറയുന്നു.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ശേഖരിച്ച ഈ വിവരങ്ങള്‍ നയതന്ത്ര മെമ്മോ വഴി ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് കൈമാറി. ഖമേനിയുടെ മകന്‍ അബോധാവസ്ഥയിലാണെന്നും 'ഗുരുതരമായ' ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷിയാ മുസ്ലീങ്ങള്‍ പവിത്രമായി കരുതുന്ന, ടെഹ്റാനില്‍ നിന്ന് 87 മൈല്‍ തെക്ക് സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് പരമോന്നത നേതാവുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali