Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയുടെ സുരക്ഷയും താല്‍പ്പര്യവും സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും; അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മ്മിത ഹോവിറ്റ്സര്‍ പീരങ്കികള്‍ വിന്യസിച്ചതില്‍ പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ; പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ മൂടിവെക്കാനെന്നും വിദേശകാര്യ മന്ത്രാലയം

ഇന്ത്യയുടെ സുരക്ഷയും താല്‍പ്പര്യവും സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും; അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മ്മിത ഹോവിറ്റ്സര്‍ പീരങ്കികള്‍ വിന്യസിച്ചതില്‍ പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ; പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ മൂടിവെക്കാനെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അധീന കശ്മീരിലെ (PoJK) വ്യാജ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ക്കെതിരെയും ഇന്ത്യ-പാക് അതിര്‍ത്തിയിലെ ചൈനീസ് നിര്‍മ്മിത പീരങ്കി വിന്യാസത്തിനെതിരെയും കടുത്ത നിലപാടുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

പാക് അധീന കശ്മീരില്‍ അടുത്തിടെ നടപ്പാക്കിയ പ്രാദേശിക തെരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനം മാത്രമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പ്രദേശത്ത് പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ സാധാരണക്കാര്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും നരഹത്യകളും മറച്ചുവെക്കാനാണ് ഇത്തരം നാടകങ്ങളിലൂടെ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ജൂണ്‍ മാസം മുതല്‍ ഇതുവരെ പാക് സൈന്യത്തിന്റെ വെടിയേറ്റും മറ്റ് അക്രമങ്ങളിലുമായി കുറഞ്ഞത് 90 സാധാരണക്കാരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങളെ വെടിയുതിര്‍ത്തും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയും ഭയപ്പെടുത്തിയും അടിച്ചമര്‍ത്താനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. തങ്ങളുടെ ക്രൂരമായ നടപടികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നിയമസാധുത നേടിയെടുക്കാനുള്ള മുഖംമൂടിയായി മാത്രമാണ് പാകിസ്ഥാന്‍ ഈ പൊള്ളയായ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നത്.

അതേസമയം, ഇന്ത്യ-പാക് അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം 250 ചൈനീസ് നിര്‍മ്മിത ഹോവിറ്റ്സര്‍ പീരങ്കികള്‍ വിന്യസിച്ചതില്‍ ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ചൈനീസ് കമ്പനിയായ 'നോറിന്‍കോ' നിര്‍മ്മിക്കുന്ന SH-15 155mm എന്ന ദീര്‍ഘദൂര ആക്രമണശേഷിയുള്ള ആധുനിക പീരങ്കികളാണ് പാകിസ്ഥാന്‍ കിഴക്കന്‍ അതിര്‍ത്തിയിലെ ഗുജ്റന്‍വാല, സിയാല്‍കോട്ട്, ജലാല്‍പൂര്‍, ജട്ടാല്‍ എന്നീ sensitive മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാന്റെ സൈനിക നീക്കങ്ങള്‍ക്ക് മറുപടിയായി അതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയും ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സൈനിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. എം777 അള്‍ട്രാ-ലൈറ്റ് ഹോവിറ്റ്സര്‍, കെ-9 വജ്ര, സ്വദേശീയമായി വികസിപ്പിച്ച ധനുഷ് പീരങ്കികള്‍ എന്നിവയ്ക്ക് പുറമെ വരാനിരിക്കുന്ന തദ്ദേശീയ എടാഗ്സ് (ATAGS) പീരങ്കികളും ഇന്ത്യന്‍ കരസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇതിനകം സജ്ജമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali