Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇത് കുറച്ച്‌ നാള്‍ മുമ്പ് സംഭവിച്ചതാണ്; ശരീരത്തെ സ്നേഹിക്കാൻ ഇനിയും പഠിക്കണം; കാര്യം എന്താണെന്നുവെച്ചാല്‍ ഞാൻ കൃത്യമായി പറയാം..; ആരും അറിയരുത് എന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്..; പക്ഷെ...; എല്ലാം തുറന്നുപറഞ്ഞ് രശ്‌മിക

ഇത് കുറച്ച്‌ നാള്‍ മുമ്പ് സംഭവിച്ചതാണ്; ശരീരത്തെ സ്നേഹിക്കാൻ ഇനിയും പഠിക്കണം; കാര്യം എന്താണെന്നുവെച്ചാല്‍ ഞാൻ കൃത്യമായി പറയാം..; ആരും അറിയരുത് എന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്..; പക്ഷെ...; എല്ലാം തുറന്നുപറഞ്ഞ് രശ്‌മിക

പുതിയ ചിത്രമായ 'മൈസ'യുടെ ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമയിലെ കഠിനമായ ഡാൻസ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് ഇടുപ്പിലെ ടെൻഡോണ്‍ അടർന്നുപോകുന്ന രീതിയില്‍ പരിക്കേറ്റത്.

സംഭവത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ മനസ്സ് തുറന്നിരിക്കുകയാണ് താരം.തനിക്ക് തുടർച്ചയായി സംഭവിക്കുന്ന മൂന്നാമത്തെ പരിക്കാണിതെന്ന് രശ്മിക വെളിപ്പെടുത്തി.

"ശരീരത്തെ വെറുമൊരു യന്ത്രമായി കാണാതെ ഒരു മനുഷ്യന്റേതായി കണ്ടു സ്നേഹിക്കാൻ ഞാൻ പഠിക്കേണ്ടതുണ്ട്. ആരും അറിയരുതെന്ന് കരുതിയതാണെങ്കിലും ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെക്കാൻ കഴിയാത്തതിനാലാണ് ഇതേക്കുറിച്ച്‌ പറയുന്നത്" - രശ്മിക വ്യക്തമാക്കി. ഡാൻസ് ഷൂട്ടിംഗിനിടെ വലതു ഇടുപ്പിലെ ടെൻഡോണ്‍ അടർന്നുപോയെന്നും അത് പൂർണ്ണമായി പഴയപടിയാകാൻ സമയമെടുക്കുമെന്നും താരം പറഞ്ഞു.

കഠിനമായ വേദനയുണ്ടെങ്കിലും ഇത് സഹിക്കാൻ കഴിയുന്ന ഒന്നാണെന്നും, സ്വയം വിശ്രമമെടുക്കാൻ തയ്യാറാകാത്തതുകൊണ്ട് ദൈവം തന്ന നിർബന്ധിത ഇടവേളയായി ഇതിനെ കാണുന്നുവെന്നും രശ്മിക കൂട്ടിച്ചേർത്തു.ഓട്ടവും വ്യായാമവുമൊക്കെ ചെയ്ത് ഫിറ്റ്നസ് നിലനിർത്തിയിരുന്ന തനിക്ക് ഇനി കുറച്ചുകാലത്തേക്ക് ഓടാനോ വ്യായാമം ചെയ്യാനോ കഴിയില്ല. അതിനാല്‍ ശരീരഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും, നിലവില്‍ പസില്‍ ഗെയിമുകള്‍ കളിച്ചും മധുരപലഹാരങ്ങള്‍ കഴിച്ചുമാണ് വിശ്രമകാലം ആസ്വദിക്കുന്നതെന്നും താരം തമാശരൂപേണ പങ്കുവെച്ചു.

വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രണബാലി'യാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. വിവാഹശേഷം ഇരുപങ്കാളികളും ഒന്നിച്ചെത്തുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali