ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവില്‍ കണ്ടെത്തിയ ജനന വൈകല്യം മാറ്റാന്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് അമേരിക്കയില്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍.
ഗര്‍ഭത്തിന് 26 ആഴ്ച്ച പൂര്‍ത്തിയായ സമയത്താണ് ബ്രിട്ടീഷുകാരിയായ യുവതിക്ക് അമേരിക്കന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. നാഭീനാളം ശരിയായി വികസിക്കാത്തതുമൂലം കുടലുകള്‍ ശരീരത്തിന് പുറത്തേക്ക് വളരുന്ന ഗാസ്‌ട്രോസ്‌കൈസിസ് എന്ന രോഗാവസ്ഥയായിരുന്നു ഈ കുഞ്ഞിന്. ഇപ്പോള്‍ അഞ്ച് മാസം പ്രായമായ തിയോ എന്ന ശിശു ആരോഗ്യവാനായി തുടരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമ്മയുടെ ഗര്‍ഭപാത്രം ഭാഗികമായി തുറന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ അവയവങ്ങള്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി ഗര്‍ഭസ്ഥ ശിശുവിന്റെ ഉദരത്തിനകത്തേക്ക് വയ്ക്കുകയായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്. ഇത്തരത്തില്‍ ആദ്യമായി നടത്തുന്ന ക്ലിനിക്കല്‍ ടയലില്‍ നിന്നും പ്രയോജനം ലഭിക്കുന്ന ലോകത്തിലെ മൂന്നാമത്തെ ശിശുവാണ് തിയോ. ശസ്ത്രക്രിയ വിജയിച്ചതില്‍ ഏറെ സന്തുഷ്ടയാണ് തിയോയുടെ അദ്ധ്യാപകരായ മാതാപിതാക്കള്‍. തികച്ചും ഒരു അദ്ഭുതമായി തോന്നുന്നു എന്നാണ് കുട്ടിയുടെ അമ്മ 29 കാരിയായ മെയ്‌സി സാവേജ് പറഞ്ഞത്.

