Thursday, 05 Aug, 6.52 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ജീവിതത്തില്‍ ഒന്നിക്കും മുന്നേ മരണത്തില്‍ ഒരുമിച്ച്‌ അജിത്തും പ്രിയങ്കയും; ഇരുവരേയും മരണം തട്ടിയെടുത്തത് പ്രിയങ്കയ്ക്ക് കൈ നിറയ സമ്മാനങ്ങള്‍ നല്‍കി വീട്ടിലേക്ക് കൊണ്ടാക്കും വഴി: മേട്ടുപ്പാളയത്ത് വാഹനാപടത്തില്‍ മരിച്ചത് പ്രതിശ്രുത വധു വരന്മാര്‍

കോയമ്ബത്തൂര്‍: പ്രതിശ്രുത വധൂ വരന്മാര്‍ വാഹനാപകടത്തില്‍ മരിച്ചു. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് ജീവിതത്തില്‍ ഒന്നിക്കും മുന്നേ മരണത്തിലേക്ക് ഒരുമിച്ച്‌ യാത്രയായത്. മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപം ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സെപ്റ്റംബര്‍ പത്തിനായിരുന്നു അജിത്തിന്റെയും പ്രിയങ്കയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ആടിപെരുക്ക് ദിനത്തില്‍ മെട്ടി(മിഞ്ചി അഥവാ കാല്‍വിരലില്‍ ധരിക്കുന്ന ആഭരണം) സമ്മാനമായി നല്‍കാനാണ് അജിത്ത് പ്രിയങ്കയേയും കൂട്ടി പോയത്. അജിത്ത് പറഞ്ഞച് അനുസരിച്ച്‌ പ്രിയങഅക മേട്ടുപ്പാളയത്ത് എത്ത്. ഒപ്പം ബന്ധുവായ ചെവ്വന്തിയേയും കൂട്ടി.

പ്രിയങ്കയ്ക്ക് മെട്ടിയും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കില്‍ കയറി. പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമെത്തിയപ്പോളാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കാണ് അജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മറ്റു മൂവരും ചികിത്സയിലാണ്.

പക്ഷാഘാതം പിടിപെട്ട പ്രിയങ്കയുടെ പിതാവ് കറുപ്പസ്വാമി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് മകളുടെ വിയോഗം. ഇദ്ദേഹത്തിന്റെ നാലു പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് പ്രിയങ്ക. കറുപ്പസ്വാമിക്ക് സുഖമില്ലാത്തതിനാല്‍ വിവാഹം പെട്ടെന്ന് തന്നെ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ സെപ്റ്റംബര്‍ പത്തിനാണ് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്.

തമിഴ്‌നാട്ടില്‍ ആടി പെരുക്ക് ദിവസം വിശേഷദിവസം ആയതിനാല്‍ അജിത്ത് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പ്രിയങ്കയെ അയക്കുകയായിരുന്നു. രണ്ടാഴ്ച മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. അസുഖബാധിതനായതിനാല്‍ മകള്‍ മരിച്ച വിവരം കറുപ്പ് സ്വാമിയെ ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top