Friday, 26 Feb, 9.29 am മറുനാടന്‍ മലയാളി

കേരളം
ജോലി സമയം കൂടുതല്‍; കൂലി കുറവ്: ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി ഭാരമുള്ളവര്‍ ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരമുള്ളവര്‍ ഇന്ത്യക്കാര്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ.) വെളിപ്പെടുത്തല്‍. അതേസമയം കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും കൂലി കുറവാണ്. ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങള്‍. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

ഗ്രാമീണ ഇന്ത്യയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയെടുക്കുന്നു. സ്ത്രീകള്‍ 37 മണിക്കൂറും. അതേസമയം, സ്ഥിരം വരുമാനക്കാരും ശമ്ബളക്കാരുമായിട്ടുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. ഈ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് 44 മണിക്കൂറാണ് ജോലി. താത്കാലിക ജീവനക്കാരായ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു.

നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു. സ്ഥിരംതൊഴിലുള്ളവരും ശമ്ബളക്കാരുമായ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായും ഐ.എല്‍.ഒ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ ഇന്ത്യയില്‍ വിശ്രമസമയമുള്ളൂ. സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ കുറവാണ് വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്ബളക്കാരും ആഴ്ചയില്‍ ആറു ദിവസത്തില്‍ കൂടുതല്‍ ജോലിയെടുക്കേണ്ടി വരുന്നു. ദേശീയ-സംസ്ഥാനതലങ്ങളില്‍ വെവ്വേറെ നിരക്കുകളുമായി മിനിമം വേതന വ്യവസ്ഥ ഇന്ത്യയില്‍ സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top