Tuesday, 27 Feb, 11.02 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്‌ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊന്നത് പിണറായി വിജയനെന്ന് കുറ്റപത്രം; സിപിഎമ്മിനെതിരെ സാക്ഷി പറയാന്‍ ധൈര്യമുള്ളവര്‍ ആരുമില്ലാതെ പോയപ്പോള്‍ കൊലക്കേസില്‍ കുറ്റവിമുക്തനാക്കി; വരമ്ബത്ത് നല്‍കിയ കൂലിയായിരുന്നു അതെന്ന് പിന്നീട് ജയരാജന്റെ സ്ഥിരീകരണം; കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകം ഇപ്പോഴത്തെ മുഖ്യമന്ത്രി നേരിട്ട് നടത്തിയതെന്ന് തന്നെ വിശ്വസിച്ച്‌ കണ്ണൂരിലെ കോണ്‍ഗ്രസുകാരും ബിജെിപിക്കാരും

മറുനാടന്‍ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരനെ കൊലക്കേസ് പ്രതിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുറച്ച്‌ കോണ്‍ഗ്രസ്. വാടിക്കല്‍ രാമകൃഷ്ണന്റെ വധം വീണ്ടും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. കോടതി വെറുതെ വിട്ടിട്ടും സുധാകരനെതിരെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രിയെ അതേ നാണയത്തില്‍ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് തിരിച്ചറിഞ്ഞ് കണ്ണൂരില്‍ ബലിദാനി ആശയം ആളി കത്തിക്കാന്‍ ബിജെപിയും രംഗത്ത് എത്തും. ഇതോടെ കൊലപാതക രാഷ്ട്രീയത്തിന്റെ ഫ്ളാഷ് ബാക്കിലേക്ക് കണ്ണൂര്‍ പോവുകയാണ്. ഇവിടെ പ്രതിസ്ഥാനത്ത് പിണറായി വിജയനും.

Top