Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; 6 രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; 6 രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരില്‍ മംഗളൂരുവില്‍ മലയാളി വിദ്യാർത്ഥികള്‍ക്ക് റാഗിംഗിന്റെ ഭാഗമായി ക്രൂരമർദ്ദനം.

മംഗളൂരുവിലെ ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുജ്ജാരകെരേയിലെ ഒരു ചായക്കടയ്ക്ക് സമീപത്തു വച്ചായിരുന്നു സംഭവം. കറുത്ത ഷൂസ് ധരിച്ച്‌ കോളേജില്‍ എത്തിയതാണ് മുതിർന്ന വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് പിന്നിലും മലയാളി വിദ്യാർത്ഥികള്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ 6 രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ പാണ്ഡേശ്വർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali