Thursday, 16 Sep, 5.29 pm മറുനാടന്‍ മലയാളി

കേരളം
കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍ പനി ബാധിച്ച്‌ അഞ്ചു വയസുകാരി മരിച്ചു; സാംപിള്‍ നിപ്പ പരിശോധനയ്ക്ക് അയച്ചു ആരോഗ്യ വകുപ്പ് അധികൃതര്‍

കണ്ണൂര്‍: കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തായ ചെങ്കളയില്‍ അഞ്ചു വയസുകാരി പനി ബാധിച്ച്‌ മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡ് പിലാങ്കട്ടയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പനിയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്‌ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. നിപ്പ ലക്ഷണങ്ങളുള്ളതിനാല്‍ കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കോഴിക്കോട് നിപ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാംമ്ബിള്‍ പരിശോധനയ്ക്കയച്ചതെന്ന് കണ്ണൂരിലെ ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. നിപ സംശയം മാത്രമാണെന്നും കോഴിക്കോട് ലാബില്‍ നിന്നുള്ള വിവരം നാളെ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളായ ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ആളുകള്‍ കൂടിയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു. ഇവിടത്തെ കോവിഡ് വാക്സിനേഷന്‍ ക്യാംപുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top